Thursday , 20 September 2018
News Updates

ഭക്തി കൂടിപ്പോയാല്‍ ദാ ഇതുപോലെ നിങ്ങള്‍ക്കും സംഭവിക്കും! പുത്തന്‍ ബി.എം.ഡബ്ല്യൂ കത്തിപ്പോയത് ഇങ്ങനെ!

ജിയാങ്‌സു സിറ്റി: ചൈനീസ് യുവാവിന്റെ ഏറെ നാളത്തെ സ്വപ്‌നമായിരുന്നു ഒരു ബിഎംഡബ്ല്യു സ്വന്തമാക്കുകയെന്നത്. ജോലി ചെയ്ത് ഇതിനായി പണം സ്വരൂപിക്കുകയും ചെയ്തു. അങ്ങനെ സ്വപ്ന തുല്യമായ കാര്‍ സ്വന്തമാക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞെങ്കിലും വീട്ടുകാരുടെ ഭക്തി വിനയായി. കാറുമായി വീട്ടിലെത്തിയ ഉടനെ പൂജ നടത്തണമെന്ന് വീട്ടുകാരാണ് നിര്‍ദേശിച്ചത്. ഒരു നല്ല കാര്യമല്ലേയെന്ന് കരുതി യുവാവും സമ്മതം മൂളി.

കാറിന് ചുറ്റും പൂജാവസ്തുക്കള്‍ വെച്ച് പൂജ ആരംഭിച്ചു. സാമ്പ്രാണിത്തിരിയും സുഗന്ധ ദ്രവ്യങ്ങളുമൊക്കെ പുകച്ച് പൂജ വീട്ടുകാര്‍ ഗംഭീരമായി നടത്തുകയും ചെയ്തു. എന്നാല്‍ പെട്രോള്‍ ടാങ്കിന് സമീപം സ്ഥാപിച്ച സാമ്പ്രാണിത്തിരി പണി തന്നു. കാറിന് തീപിടിച്ചു. നിമിഷങ്ങള്‍ക്കകം കാര്‍ പൂര്‍ണമായും കത്തി ചാമ്പലാവുകയും ചെയ്തു. ഒരു നിമിഷത്തെ അശ്രദ്ധയും അമിത ഭക്തിയും നശിപ്പിച്ചത് 50 ലക്ഷത്തിലേറെ വിലയുള്ള പുത്തന്‍ കാര്‍.

കാറ് തീപിടിച്ച് ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിച്ചു. കൃത്യസമയത്ത് അഗ്‌നിശമന സേന ഇടപെട്ടില്ലായിരുന്നെങ്കില്‍ സമീപത്തെ വീടുകളിലേക്ക് തീപടര്‍ന്നു പിടിക്കുമായിരുന്നു. കാര്‍ റിപ്പയര്‍ ചെയ്യാന്‍ കഴിയാത്ത വിധം കത്തി നശിച്ചിട്ടുണ്ട്. ഇനി ഇന്‍ഷൂറന്‍സ് തുക മാത്രമായിരിക്കും ഉടമയ്ക്ക് ആശ്രയിക്കാവുന്ന ഏക മാര്‍ഗം.

Topics:

DONT MISS