ഹോങ്കോംഗിൽ ജനാധിപത്യവാദികൾ പ്രക്ഷോഭം ശക്തമാക്കുന്നു

പോലീസ് ഒഴിപ്പിച്ച തെരുവ് മണിക്കൂറുകൾക്കകം തിരിച്ചു പിടിച്ച് ഹോങ്കോംഗിൽ ജനാധിപത്യവാദികൾ പ്രക്ഷോഭം ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം പോലീസ് ഒഴിപ്പിച്ച മോങ് കോക് നഗരത്തിലെ സമരസ്ഥലമാണ് പ്രതിഷേധക്കാർ വീണ്ടും കൈയടക്കിയത്. ജനാധിപത്യ പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം ഏറ്റവും ശക്തമായ പ്രതിരോധമാണ് പോലീസ് തീർത്തിരിക്കുന്നത്. ഇന്നലെ പോലീസ് സമരക്കാർക്കുനേരെ ബാറ്റണും കുരുമുളക് സ്പ്രേയും പ്രയോഗിച്ചു.
 | 

ഹോങ്കോംഗിൽ ജനാധിപത്യവാദികൾ പ്രക്ഷോഭം ശക്തമാക്കുന്നു
ഹോങ്കോംഗ്: പോലീസ് ഒഴിപ്പിച്ച തെരുവ് മണിക്കൂറുകൾക്കകം തിരിച്ചു പിടിച്ച് ഹോങ്കോംഗിൽ ജനാധിപത്യവാദികൾ പ്രക്ഷോഭം ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം പോലീസ് ഒഴിപ്പിച്ച മോങ് കോക് നഗരത്തിലെ സമരസ്ഥലമാണ് പ്രതിഷേധക്കാർ വീണ്ടും കൈയടക്കിയത്. ജനാധിപത്യ പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം ഏറ്റവും ശക്തമായ പ്രതിരോധമാണ് പോലീസ് തീർത്തിരിക്കുന്നത്. ഇന്നലെ പോലീസ് സമരക്കാർക്കുനേരെ ബാറ്റണും കുരുമുളക് സ്‌പ്രേയും പ്രയോഗിച്ചു. സംഭവത്തെ തുടർന്ന് പോലീസ് 26 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘർഷത്തിൽ 15 ഉദ്യോഗസ്ഥർക്കും പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

2017-ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളിൽ സൂഷ്മപരിശോധന നടത്താനുള്ള ചൈനയുടെ അവകാശം തിരിച്ചെടുക്കണം എന്നതാണ് ജനാധിപത്യവാദികളുടെ പ്രധാന ആവശ്യം. ആഴ്ചകളോളമായി ഏഷ്യയിലെ തന്നെ സാമ്പത്തിക കേന്ദ്രമായ ഹോങ്കോംഗ് പ്രവർത്തനങ്ങളില്ലാതെ അനിശ്ചിതാവസ്ഥയിൽ തുടരുകയാണ്. വിദ്യാർത്ഥി നേതാക്കളുമായി ചർച്ചക്ക് തയാറാണെന്ന് കഴിഞ്ഞദിവസം ചീഫ് എക്‌സിക്യൂട്ടിവ് അറിയിച്ചിരുന്നു. എന്നാൽ ചർച്ചകൾ വിജയകരമായിരുന്നില്ല. ചൊവ്വാഴ്ച പ്രക്ഷോഭകരുമായി ചർച്ച പുനരാരംഭിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.