ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് ബസ് യാത്ര യാഥാര്‍ത്ഥ്യമാകുന്നു! വിശദാംശങ്ങള്‍ വായിക്കാം

ന്യൂഡല്ഹിയില് നിന്ന് ലണ്ടനിലേക്ക് ഒരു ബസ് ട്രിപ്പ് നടത്താന് ഒരുങ്ങുകയാണ് അഡ്വഞ്ചര് ഓവര്ലാന്ഡ് എന്ന കമ്പനി
 | 
ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് ബസ് യാത്ര യാഥാര്‍ത്ഥ്യമാകുന്നു! വിശദാംശങ്ങള്‍ വായിക്കാം

ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ നിന്ന് ലണ്ടനിലേക്ക് ഒരു ബസ് സര്‍വീസ് ഉണ്ടായിരുന്നുവെന്ന വാര്‍ത്തയും ബസിന്റെ ചിത്രങ്ങളും അടുത്തിടെ പുറത്തു വന്നിരുന്നു. ആ വൈറല്‍ വാര്‍ത്ത കണ്ട് സ്വപ്‌ന തുല്യമായ ബസ് യാത്രയ്ക്ക് കൊതിച്ചവര്‍ക്ക് അവസരമൊരുങ്ങുന്നു എന്നതാണ് പുതിയ വാര്‍ത്ത. ന്യൂഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് ഒരു ബസ് ട്രിപ്പ് നടത്താന്‍ ഒരുങ്ങുകയാണ് അഡ്വഞ്ചര്‍ ഓവര്‍ലാന്‍ഡ് എന്ന കമ്പനി. അടുത്ത വര്‍ഷം മെയ് മാസത്തിലാണ് യാത്ര. ഡല്‍ഹിയില്‍ നിന്ന് ലണ്ടന്‍ വരെ യാത്ര ചെയ്യാന്‍ ഏകദേശം 15 ലക്ഷത്തോളം രൂപ ചെലവ് വരും.

 വിശ്വസിക്കുമോ; കൊല്‍ക്കത്തയില്‍ നിന്ന് ലണ്ടനിലേക്ക് ഒരു ബസ് സര്‍വീസ് ഉണ്ടായിരുന്നു!

ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് 18 രാജ്യങ്ങളിലൂടെ സഞ്ചരിച്ചായിരിക്കും ബസ് ലണ്ടനില്‍ എത്തിച്ചേരുക. 20,000 കിലോമീറ്റര്‍ പിന്നിടുന്ന യാത്രയ്ക്കാടി 70 ദിവസം വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. ഭൂഖണ്ഡാന്തര റോഡ് ട്രിപ്പുകള്‍ സംഘടിപ്പിക്കുന്ന കമ്പനിയാണ് അഡ്വഞ്ചര്‍ ഓവര്‍ലാന്‍ഡ്. ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് ഈ കമ്പനി എല്ലാ വര്‍ഷവും കാര്‍ ട്രിപ്പുകള്‍ നടത്താറുണ്ട്. ബസ് ട്രിപ്പിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

 വിശ്വസിക്കുമോ; കൊല്‍ക്കത്തയില്‍ നിന്ന് ലണ്ടനിലേക്ക് ഒരു ബസ് സര്‍വീസ് ഉണ്ടായിരുന്നു!

ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കും തിരിച്ചും യാത്രകളുണ്ട്. 4 പാദങ്ങളിലായാണ് യാത്ര. ഇവയില്‍ മുഴുവനായോ ഇഷ്ടമുള്ള പാദങ്ങളിലേക്ക് മാത്രമായോ പങ്കെടുക്കാനുള്ള ഓപ്ഷനുകളുണ്ട്. സൗത്ത് ഈസ്റ്റ് ഏഷ്യ, ചൈന, സെന്‍ട്രല്‍ ഏഷ്യ, യൂറോപ്പ് എന്നിവയാണ് പാദങ്ങള്‍. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് മ്യാന്‍മാര്‍, തായ്‌ലന്‍ഡ്, ലാവോസ്, ചൈന, കിര്‍ഗിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, കസാഖ്സ്ഥാന്‍, റഷ്യ, ലാത്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ജര്‍മനി, ബെല്‍ജിയം എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് ബസ് ബ്രിട്ടനില്‍ എത്തുന്നത്.