തിരമാലകളുടെ വലിപ്പത്തില്‍ ലോക റെക്കോര്‍ഡ് നേടി അറ്റ്‌ലാന്റിക് രാക്ഷസത്തിര

ലോകത്തെ ഏറ്റവും വലിയ തിരമാലയുടെ ഉയരം രേഖപ്പെടുത്തി. 62 അടി (19 മീറ്റര്) ഉയരത്തില് അറ്റ്ലാന്റിക്കില് ആഞ്ഞടിച്ച തിരമാലയാണ് ലോകത്തെ ഏറ്റവും ഉയരമുള്ളതായി രേഖപ്പെടുത്തിയത്. ഐസ്ലാന്ഡിനും യുകെയ്ക്കുമിടയില് 2013 ഏപ്രില് 4നായിരുന്നു ഈ രാക്ഷസത്തിരമാല ജന്മം കൊണ്ടത്.
 | 

തിരമാലകളുടെ വലിപ്പത്തില്‍ ലോക റെക്കോര്‍ഡ് നേടി അറ്റ്‌ലാന്റിക് രാക്ഷസത്തിര

ലണ്ടന്‍: ലോകത്തെ ഏറ്റവും വലിയ തിരമാലയുടെ ഉയരം രേഖപ്പെടുത്തി. 62 അടി (19 മീറ്റര്‍) ഉയരത്തില്‍ അറ്റ്‌ലാന്റിക്കില്‍ ആഞ്ഞടിച്ച തിരമാലയാണ് ലോകത്തെ ഏറ്റവും ഉയരമുള്ളതായി രേഖപ്പെടുത്തിയത്. ഐസ്‌ലാന്‍ഡിനും യുകെയ്ക്കുമിടയില്‍ 2013 ഏപ്രില്‍ 4നായിരുന്നു ഈ രാക്ഷസത്തിരമാല ജന്മം കൊണ്ടത്.

ലോക കാലാവസ്ഥാ സംഘടനയാണ് കടലില്‍ ഒഴുകി നടക്കുന്ന നിരീക്ഷണ ഉപകരണങ്ങളിലെ വിവരങ്ങള്‍ വിശകലനം ചെയ്ത ശേഷം ഈ വിവരം പുറത്തു വിട്ടത്. 2007 ഡിസംബറില്‍ രേഖപ്പെടുത്തിയ 59.96 അടി ഉയരമുള്ള തിരയ്ക്കായിരുന്നു ഇതിനുമുമ്പ് രാക്ഷസത്തിരകളില്‍ ലോകറെക്കോര്‍ഡ്. ഇതും അറ്റ്‌ലാന്റിക്കില്‍ത്തന്നെയായിരുന്നു.

50 മൈല്‍ വേഗത്തില്‍ ആഞ്ഞടിച്ച അറ്റ്‌ലാന്റിക് ശീതക്കാറ്റിലാണ് ഈ വമ്പന്‍ പിറവിയെടുത്തതെന്നാണ് കാലാവസ്ഥാ സംഘടന വ്യക്തമാക്കുന്നത്. ആദ്യമായാണ് ഇത്രയും ഉയരത്തിലുള്ള തിരമാല രേഖപ്പെടുത്തുന്നതെന്നും സംഘടന അറിയിച്ചു. തിരയുടെ മുകളറ്റം മുതല്‍ അടുത്ത തിരയുടെ ചുവടറ്റം വരെയുള്ള ദൂരമാണ് തിരയുടെ ഉയരമായി കണക്കാക്കുന്നത്.

ശീതകാലത്ത് നോര്‍ത്ത് അറ്റ്‌ലാന്റിക്കില്‍ ഇത്തരം തിരകള്‍ സാധാരണമാണെന്ന് യുഎസ്എ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അവ സാധാരണ ഗതിയില്‍ അളക്കപ്പെടാറില്ല. 62 അടിക്കു മേല്‍ ഉയരമുള്ള തിരമാലകള്‍ ഈ പ്രദേശത്ത് ഉണ്ടാകാറുണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.