ക്രൈസ്റ്റ്ചര്‍ച്ച് വെടിവെപ്പ്; ന്യൂസിലാന്‍ഡ്-ബംഗ്ലാദേശ് അവസാന ടെസ്റ്റ് ഉപേക്ഷിച്ചു

ക്രൈസ്റ്റ് ചര്ച്ചിലെ അല് നൂര് മസ്ജിദിലുണ്ടായ വെടിവെപ്പിനെത്തുടര്ന്ന് ബംഗ്ലാദേശും ന്യൂസീലന്ഡും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ചു. വെടിവെപ്പിനെ തുടര്ന്ന് മത്സരം ഉപേക്ഷിക്കാന് ഇരു ടീം മാനേജ്മെന്റും സംയുക്തമായി തീരുമാനമെടുക്കുകയായിരുന്നു. ആദ്യ രണ്ട് ടെസ്റ്റിലും വിജയിച്ച ന്യൂസീലന്ഡ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്നാം ടെസ്റ്റ് വെള്ളിയാഴ്ച്ചയാണ് തുടങ്ങേണ്ടിയിരുന്നത്.
 | 
ക്രൈസ്റ്റ്ചര്‍ച്ച് വെടിവെപ്പ്; ന്യൂസിലാന്‍ഡ്-ബംഗ്ലാദേശ് അവസാന ടെസ്റ്റ് ഉപേക്ഷിച്ചു

ക്രൈസ്റ്റ്ചര്‍ച്ച്: ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മസ്ജിദിലുണ്ടായ വെടിവെപ്പിനെത്തുടര്‍ന്ന് ബംഗ്ലാദേശും ന്യൂസീലന്‍ഡും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ചു. വെടിവെപ്പിനെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കാന്‍ ഇരു ടീം മാനേജ്‌മെന്റും സംയുക്തമായി തീരുമാനമെടുക്കുകയായിരുന്നു. ആദ്യ രണ്ട് ടെസ്റ്റിലും വിജയിച്ച ന്യൂസീലന്‍ഡ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്നാം ടെസ്റ്റ് വെള്ളിയാഴ്ച്ചയാണ് തുടങ്ങേണ്ടിയിരുന്നത്.

അതേസമയം വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 49 ആയി. മുസ്ലീം വിരുദ്ധ വലതുപക്ഷ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഓസ്ട്രേലിയന്‍ വംശജരാണ് ഇവര്‍. അല്‍ നൂര്‍ മോസ്‌കിലാണ് ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത്. ഇവിടെ 39 പേര്‍ കൊല്ലപ്പെട്ടു. ലിന്‍വുഡില്‍ 10 പേരും കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലായി കാറുകളില്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചത് കണ്ടെത്തിയിട്ടുണ്ട്. ആക്രമികളുടെ സംഘത്തിലുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന മൂന്നുപുരുഷന്‍മാരേയും ഒരു സ്ത്രീയേയും പോലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് എത്തിയവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. വെടിവെയ്പ്പുണ്ടാകുമ്പോള്‍ ബംഗ്ലാദേശി ക്രിക്കറ്റ് താരങ്ങള്‍ അല്‍ നൂര്‍ പള്ളിയിലുണ്ടായിരുന്നു. ഇവര്‍ സുരക്ഷിതരാണ്. കൊല്ലപ്പെട്ടവരില്‍ വിദേശികളും ഉണ്ടായേക്കാമെന്നാണ് സൂചന. ക്രിക്കറ്റ് താരങ്ങള്‍ പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ട്മുന്‍പാണ് ആക്രമണം നടന്നത്.