സ്തനാര്‍ബുദത്തിന്റേയും അണ്ഡാശയ കാന്‍സറിന്റേയും ജീനുകള്‍ പിതാക്കന്‍മാരിലൂടെ കുട്ടികളിലെത്താമെന്ന് പഠനം

സ്ത്രീകള്ക്കു മാത്രം വരാവുന്ന മാരക രോഗങ്ങളാണ് സ്താനാര്ബുദവും അണ്ഡാശയ അര്ബുദവും. ഇവയ്ക്ക് പുരുഷന്മാരുമായി യാതോരു ബന്ധവുമില്ലെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല് ഈ അസുഖങ്ങള്ക്കു കാരണമാകുന്ന ജീനുകള് പിതാവിലൂടെ പെണ്കുട്ടികള്ക്ക് ലഭിക്കാമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. പ്രോസ്റ്റേറ്റ് കാന്സറും ഇത്തരത്തില് ജനിതകമായി കൈമാറ്റം ചെയ്യപ്പെടാവുന്ന അസുഖമാണ്. ഏറ്റവും വിചിത്രമായ വസ്തുത ഇത്തരത്തില് ജനിതക കൈമാറ്റം നടത്തുന്ന പുരുഷന്മാരും സ്തനാര്ബുദത്തിനു സാധ്യതയുള്ളവരാണ് എന്നതാണ്.
 | 

സ്തനാര്‍ബുദത്തിന്റേയും അണ്ഡാശയ കാന്‍സറിന്റേയും ജീനുകള്‍ പിതാക്കന്‍മാരിലൂടെ കുട്ടികളിലെത്താമെന്ന് പഠനം

ലണ്ടന്‍: സ്ത്രീകള്‍ക്കു മാത്രം വരാവുന്ന മാരക രോഗങ്ങളാണ് സ്താനാര്‍ബുദവും അണ്ഡാശയ അര്‍ബുദവും. ഇവയ്ക്ക് പുരുഷന്‍മാരുമായി യാതോരു ബന്ധവുമില്ലെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍ ഈ അസുഖങ്ങള്‍ക്കു കാരണമാകുന്ന ജീനുകള്‍ പിതാവിലൂടെ പെണ്‍കുട്ടികള്‍ക്ക് ലഭിക്കാമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. പ്രോസ്‌റ്റേറ്റ് കാന്‍സറും ഇത്തരത്തില്‍ ജനിതകമായി കൈമാറ്റം ചെയ്യപ്പെടാവുന്ന അസുഖമാണ്. ഏറ്റവും വിചിത്രമായ വസ്തുത ഇത്തരത്തില്‍ ജനിതക കൈമാറ്റം നടത്തുന്ന പുരുഷന്‍മാരും സ്തനാര്‍ബുദത്തിനു സാധ്യതയുള്ളവരാണ് എന്നതാണ്.

സ്തനാര്‍ബുദവും അണ്ഡാശയാര്‍ബുദവും മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകളില്‍ പകുതിയും തങ്ങളുടെ അച്ഛന്‍മാരിലൂടെ ജനിതകമായി ലഭിച്ച രോഗത്തിന്റെ വിത്തുകളുടെ ഇരകളാണെന്നതാണ് വാസ്തവമെന്ന് മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ ജനറ്റിക്‌സ് ആന്‍ഡ് കാന്‍സര്‍ എപ്പിഡെമിയോളജി പ്രൊഫസര്‍ ഗാരെത്ത് ഇവാന്‍സ് പറഞ്ഞു. പുരുഷന്‍മാരാണ് ഈ സ്ത്രീരോഗങ്ങളുടെ വാഹകര്‍ എന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ അവയ്‌ക്കെതിരേ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കുടുംബങ്ങള്‍ക്കു സാധിക്കുമായിരുന്നെന്നും ഇവാന്‍സ് വ്യക്തമാക്കി.

അര്‍ബുദത്തിന്റെ കാരണങ്ങളിലൊന്ന് ജനിതകമാണെന്ന് മനസിലായാലും ഈ രോഗങ്ങള്‍ മാതാവില്‍കൂടിയായിരിക്കും കുട്ടികളിലേക്ക് പകര്‍ന്നിട്ടുണ്ടാവുക എന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രോസ്‌റ്റേറ്റ് കാന്‍സര്‍ വന്നിട്ടുണ്ടെങ്കിലും അത് അടുത്ത തലമുറയിലെ സ്ത്രീകള്‍ക്ക് രോഗബാധയുണ്ടാകാന്‍ കാരണമാകുമെന്ന് മനസിലാവുകയും ചെയ്താല്‍ ആവശ്യമായ മുന്‍കരുതലുകളും ജീന്‍ പരിശോധനയും നടത്താന്‍ സ്ത്രീകളെ പ്രേരിപ്പിച്ചേനെയെന്നും ഇവാന്‍സ് പറഞ്ഞു.