ഒൻപത് വയസുകാരന്റെ കൈ കരടി കടിച്ചെടുത്തു

ഒൻപത് വയസുകാരന്റെ വലതു കൈ കരടി കടിച്ചെടുത്തു. ചൈനയിലെ പിങ്ഡിങ്ഷാൻ ഹെബിൻ പാർക്കിലെ മൃഗശാലയിലാണ് സംഭവം. കരടിക്ക് ഭക്ഷണം നൽകാനായി കൂടിനകത്തേക്ക് കൈയിട്ട കുട്ടിയുടെ കൈ കരടി കടിച്ചെടുക്കുകയായിരുന്നു.
 | 

ഒൻപത് വയസുകാരന്റെ കൈ കരടി കടിച്ചെടുത്തു
ബീജിംങ്: ഒൻപത് വയസുകാരന്റെ വലതു കൈ കരടി കടിച്ചെടുത്തു. ചൈനയിലെ പിങ്ഡിങ്ഷാൻ ഹെബിൻ പാർക്കിലെ മൃഗശാലയിലാണ് സംഭവം. കരടിക്ക് ഭക്ഷണം നൽകാനായി കൂടിനകത്തേക്ക് കൈയിട്ട കുട്ടിയുടെ കൈ കരടി കടിച്ചെടുക്കുകയായിരുന്നു. കുട്ടിയുടെ വലത് കൈ മുഴുവനായും നഷ്ടപ്പെട്ടതായി  ഡോക്ടർ വ്യക്തമാക്കി. ഇനി കൃത്രിമ കൈ ഘടിപ്പിക്കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.