തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥിനികളെ ബൊക്കോഹറം മോചിപ്പിക്കും

നൈജീരിയയിലെ തീവ്രവാദ സംഘടനയായ ബൊക്കോഹറം തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥിനികളെ മോചിപ്പിക്കാൻ ധാരണയായി. നൈജീരിയൻ സൈനിക മേധാവി അലക്സ് ബാദേയാണ് ഇക്കാര്യം അറിയിച്ചത്. സർക്കാരും ബൊക്കോഹറാമും തമ്മിലുള്ള വെടിനിർത്തലിനും ധാരണയായി. നൈജീരിയയും കാമറൂണും തമ്മിൽ നടന്ന സുരക്ഷായോഗത്തിനൊടുവിലാണ് വെടിനിർത്തൽ ധാരണാ വിവരം പുറത്തുവിട്ടത്.
 | 
തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥിനികളെ ബൊക്കോഹറം മോചിപ്പിക്കും


അബുജ
: നൈജീരിയയിലെ തീവ്രവാദ സംഘടനയായ ബൊക്കോഹറം തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥിനികളെ മോചിപ്പിക്കാൻ ധാരണയായി. നൈജീരിയൻ സൈനിക മേധാവി അലക്‌സ് ബാദേയാണ് ഇക്കാര്യം അറിയിച്ചത്. സർക്കാരും ബൊക്കോഹറാമും തമ്മിലുള്ള വെടിനിർത്തലിനും ധാരണയായി. നൈജീരിയയും കാമറൂണും തമ്മിൽ നടന്ന സുരക്ഷായോഗത്തിനൊടുവിലാണ് വെടിനിർത്തൽ ധാരണാ വിവരം പുറത്തുവിട്ടത്. എന്നാൽ, ബൊക്കോഹറാം ഇത് സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
2009 മുതൽ സൈന്യവുമായി ഏറ്റുമുട്ടൽ തുടരുന്ന ബൊക്കോഹറാം ആറുമാസം മുമ്പാണ് 200 സ്‌കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയത്. ചർച്ചകൾക്കായി പലതവണ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. അടുത്തയാഴ്ച നടക്കുന്ന ചർച്ചയിൽ പെൺകുട്ടികളെ വിട്ടയക്കുന്നതിനുള്ള കരാറിന് അന്തിമ രൂപം നൽകും. വെടിനിർത്തലിന് പകരമായി എന്തൊക്കെ ആവശ്യങ്ങളാണ് ബൊക്കോഹറാം ഉന്നയിച്ചിരിക്കുന്നതെന്ന് സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.