നൈജീരിയ എബോള മുക്തമായതായി ലോകാരോഗ്യ സംഘടന

ആഫ്രിക്കൻ രാജ്യമായ നൈജീരിയ എബോള മുക്തമായതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. കഴിഞ്ഞ ആറ് ആഴ്ചയായി നൈജീരിയയിൽ ആർക്കും എബോള രോഗബാധയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും സംഘടനാ വക്താവ് ചൂണ്ടിക്കാട്ടി. ഇരുപത് പേർക്കാണ് നൈജീരിയയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ എട്ട് പേർ മരിച്ചിരുന്നു.
 | 

നൈജീരിയ എബോള മുക്തമായതായി ലോകാരോഗ്യ സംഘടന
അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയ എബോള മുക്തമായതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. കഴിഞ്ഞ ആറ് ആഴ്ചയായി നൈജീരിയയിൽ ആർക്കും എബോള രോഗബാധയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും സംഘടനാ വക്താവ് ചൂണ്ടിക്കാട്ടി. ഇരുപത് പേർക്കാണ് നൈജീരിയയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ എട്ട് പേർ മരിച്ചിരുന്നു.

ആഫ്രിക്കൻ രാജ്യമായ സെനഗലിനെയും എബോള മുക്തമായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എബോള രോഗം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് പടിഞ്ഞാറൻ ആഫ്രിക്കയിൽ 4,500 പേർ മരണപ്പെട്ടിരുന്നു. പ്രധാനമായും ലൈബീരിയ, ഗിനി, സിയറാ ലിയോൺ എന്നീ രാജ്യങ്ങളിലെ ജനങ്ങളാണ് മരിച്ചത്.