ലോകത്തിലെ ഏറ്റവും പഴയ നിക്കോണ്‍ ക്യാമറ ലേലത്തില്‍ പോയത് 2.8 കോടി രൂപയ്ക്ക്

ഫോട്ടോഗ്രാഫര്മാരുടെ ഇഷ്ട ക്യാമറയായ നിക്കോണിന്റെ ഏറ്റവും പഴയ മോഡലിന് ലേലത്തില് ലഭിച്ചത് 4.6 ലക്ഷം ഡോളര്. ഏകദേശം 2.8 കോടി രൂപ. ഏറ്റവും കൂടുതല് ഫോട്ടോഗ്രാഫര്മാര് ഉപയോഗിക്കുന്ന ക്യാമറകളില് ഒന്നായ നിക്കോണിന്റെ ലോകത്തില് ഇന്ന് നിലനില്ക്കുന്ന ഏറ്റവും പഴയ മൂന്ന് ക്യാമറകളില് ഒന്നാണ് ഈ മോഡല്.
 | 

ലോകത്തിലെ ഏറ്റവും പഴയ നിക്കോണ്‍ ക്യാമറ ലേലത്തില്‍ പോയത് 2.8 കോടി രൂപയ്ക്ക്

ന്യൂയോര്‍ക്ക്: ഫോട്ടോഗ്രാഫര്‍മാരുടെ ഇഷ്ട ക്യാമറയായ നിക്കോണിന്റെ ഏറ്റവും പഴയ മോഡലിന് ലേലത്തില്‍ ലഭിച്ചത് 4.6 ലക്ഷം ഡോളര്‍. ഏകദേശം 2.8 കോടി രൂപ. ഏറ്റവും കൂടുതല്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഉപയോഗിക്കുന്ന ക്യാമറകളില്‍ ഒന്നായ നിക്കോണിന്റെ ലോകത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും പഴയ മൂന്ന് ക്യാമറകളില്‍ ഒന്നാണ് ഈ മോഡല്‍.

ലോകത്തിലെ ഏറ്റവും പഴയ നിക്കോണ്‍ ക്യാമറ ലേലത്തില്‍ പോയത് 2.8 കോടി രൂപയ്ക്ക്

5 സിഎം എഫ്2 നിക്കോര്‍ എച്ച് ലെന്‍സാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മുമ്പ് ജപ്പാനില്‍ മാത്രമായി ലഭിച്ചു കൊണ്ടിരുന്ന ഈ നിക്കോണ്‍ ക്യാമറ ലൈഫ് ഫോട്ടോഗ്രാഫര്‍ ഡേവിഡ് ഡഗ്ലസ് ആണ് വീണ്ടെടുത്തത്. ഡബിള്‍ സ്ട്രാപ്പോടുകൂടിയ ലെതര്‍ കേസിലാണണ് ക്യാമറ സൂക്ഷിച്ചിരിക്കുന്നത്. 90,000 യൂറോ ആയിരുന്നു ലേലത്തില്‍ ക്യാമറയുടെ പ്രാരംഭവില അത് പിന്നീട് 1,80,000 യൂറോയിലേക്കെത്തുകയും അവസാനം 3,84,000 യൂറോയ്ക്ക് (2.8 കോടി രൂപ) വിറ്റുപോവുകയും ചെയ്തു.

ലോകത്തിലെ ഏറ്റവും പഴയ നിക്കോണ്‍ ക്യാമറ ലേലത്തില്‍ പോയത് 2.8 കോടി രൂപയ്ക്ക്

വെസ്റ്റ്‌ലിഷ്ത് ഫോട്ടോഗ്രഫിക്ക ലേലത്തിലാണ് 685 മറ്റു വ്യത്യസ്ത ക്യാമറകള്‍ക്കും ലെന്‍സുകള്‍ക്കും ക്യാമറ ആക്‌സസറികള്‍ക്കുമൊപ്പം പ്രദര്‍ശിപ്പിച്ച നിക്കോണ്‍ ക്യാമറ വന്‍തുകയ്ക്ക് വിറ്റു പോയത്. 1917ല്‍ ആണ് നിക്കോണ്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജപ്പാനിലെ മൂന്ന് പ്രധാനപ്പെട്ട ഒപ്റ്റിക്കല്‍ കമ്പനികള്‍ ഒരുമിച്ച് നിപ്പോണ്‍ കോഗാകു കെ.കെ. എന്ന കമ്പനി തുടങ്ങുകയും. 1948ല്‍ നിക്കോണ്‍ എന്ന പേരില്‍ ഇവര്‍ ക്യാമറ നിര്‍മാണം ആരംഭിക്കുകയുമായിരുന്നു.