വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പ്രഖ്യാപിച്ചു; പുരസ്‌കാരം ഹെപ്പറ്റൈറ്റിസ്-സി വൈറസിന്റെ കണ്ടുപിടിത്തത്തിന്

വൈദ്യശാസ്ത്രത്തിനുള്ള നൊബേല് പുരസ്കാരം പ്രഖ്യാപിച്ചു.
 | 
വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പ്രഖ്യാപിച്ചു; പുരസ്‌കാരം ഹെപ്പറ്റൈറ്റിസ്-സി വൈറസിന്റെ കണ്ടുപിടിത്തത്തിന്

സ്റ്റോക്ക്‌ഹോം: വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഹാര്‍വേ ജെ ആള്‍ട്ടര്‍, മൈക്കല്‍ ഹൗട്ടണ്‍, ചാള്‍സ് എം. റൈസ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഹെപ്പറ്റൈറ്റിസ്-സി വൈറസിന്റെ കണ്ടുപിടിത്തത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഹെപ്പറ്റൈറ്റിസ്-എ, ഹെപ്പറ്റൈറ്റിസ്-ബി വൈറസുകളെ നേരത്തേ കണ്ടെത്തിയിരുന്നു. എന്നാല്‍ രക്തത്തിലൂടെയുള്ള രോഗബാധയെക്കുറിച്ച് വ്യക്തതയില്ലാതിരുന്ന ഘട്ടത്തിലാണ് ഹെപ്പറ്റൈറ്റിസ്-സി വൈറസുകളെ കണ്ടെത്തുന്നത്.

വൈറസിനെ തിരിച്ചറിഞ്ഞതോടെ മരുന്നുകളും പരിശോധനാ മാര്‍ഗ്ഗങ്ങളും കണ്ടെത്താന്‍ കഴിഞ്ഞു. പുരസ്‌കാരം ലഭിച്ചവരില്‍ ഹാര്‍വേ ജെ ആള്‍ട്ടര്‍ അമേരിക്കയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലും ചാള്‍സ് എം. റൈസ് അമേരിക്കയിലെ റോക്ക്‌ഫെല്ലര്‍ യൂണിവേഴ്‌സിറ്റിയിലുമാണ് പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടീഷുകാരനായ മൈക്കല്‍ ഹൗട്ടന്‍ ക്യാനഡയിലെ ആല്‍ബെര്‍ട്ട യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനാണ്.