ഗ്രെറ്റ തുന്‍ബെര്‍ഗിന് നൊബേല്‍ ഇല്ല; സമാധാനത്തിനുള്ള പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക്

സമാധാനത്തിനുള്ള 2019ലെ നൊബേല് പുരസ്കാരം പ്രഖ്യാപിച്ചു. എത്യോപ്യയുടെ പ്രധാനമന്ത്രിയായ ആബി അഹമ്മദ് അലിക്കാണ് സമാധാനത്തിനുള്ള നൊബേല്.
 | 
ഗ്രെറ്റ തുന്‍ബെര്‍ഗിന് നൊബേല്‍ ഇല്ല; സമാധാനത്തിനുള്ള പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക്

സ്റ്റോക്ക്‌ഹോം: സമാധാനത്തിനുള്ള 2019ലെ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. എത്യോപ്യയുടെ പ്രധാനമന്ത്രിയായ ആബി അഹമ്മദ് അലിക്കാണ് സമാധാനത്തിനുള്ള നൊബേല്‍. എറിത്രിയയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ ഇദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ക്കാണ് പുരസ്‌കാരം നല്‍കിയിരിക്കുന്നത്. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗിന്റെ പേര് പരിഗണനയില്‍ ഉണ്ടായിരുന്നുവെങ്കിലും അവസാനം ആബി അഹമ്മദിന് പുരസ്‌കാരം ലഭിക്കുകയായിരുന്നു.

എറിത്രിയയുമായുള്ള തര്‍ക്കങ്ങളില്‍ എടുത്ത നിര്‍ണ്ണായക തീരുമാനങ്ങളും സമാധാനവും അന്താരാഷ്ട്ര സഹകരണവും കൈവരിക്കാന്‍ നടത്തിയ ശ്രമങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്ന് ജൂറി വ്യക്തമാക്കി. ആബി അഹമ്മദ് അലി സമാധാന ശ്രമം ആരംഭിച്ചപ്പോള്‍ എറിത്രിയയുടെ പ്രസിഡന്റ് അതിന് പിന്തുണ നല്‍കുകയായിരുന്നു. ഈ പുരസ്‌കാരത്തിലൂടെ എത്യോപ്യയിലെയും എറിത്രിയയിലെയും ജനങ്ങള്‍ക്ക് സമാധാനം കൊണ്ടുവരാന്‍ കഴിയട്ടെയെന്ന് പുരസ്‌കാര സമിതി പറഞ്ഞു.

301 പേരുകളായിരുന്നു ഇത്തവണ നൊബേല്‍ സമാധാന പുരസ്‌കാരത്തിനായി പരിഗണനയിലുണ്ടായിരുന്നത്. ഇതില്‍ 223 വ്യക്തികളും 78 സ്ഥാപനങ്ങളും ഉണ്ടായിരുന്നു.