സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നാദിയ മുറാദിനും ഡെന്നിസ് മുക്വേഗിനും

സമാധാനത്തിനുള്ള നൊബേല് പുരസ്കാരം നാദിയ മുറാദിനും ഡെന്നിസ് മുക്വേഗിനും. ഇറാഖിലെ പ്രശസ്തയായ മനുഷ്യാവകാശ പ്രവര്ത്തകരിലൊരാളാണ് നാദിയ. ഐസിസ് തീവ്രവാദികളുടെ പിടിയിലകപ്പെട്ട് ക്രൂരമായ പീഡനങ്ങളേറ്റു വാങ്ങേണ്ടി വന്നിട്ടുള്ള നാദിയ ഭീകരരുടെ പിടിയില് നിന്ന് മോചിപ്പിക്കപ്പെട്ട ശേഷം യസീദി സ്ത്രീകള്ക്കിടയില് പ്രവര്ത്തിച്ച് വരികയായിരുന്നു. നിലവില് യുദ്ധക്കെടുതികള് അനുഭവിക്കുന്നവര്ക്കിടയിലും അവര് പ്രവര്ത്തിക്കുന്നുണ്ട്.
 | 

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നാദിയ മുറാദിനും ഡെന്നിസ് മുക്വേഗിനും

സ്റ്റോക് ഹോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നാദിയ മുറാദിനും ഡെന്നിസ് മുക്വേഗിനും. ഇറാഖിലെ പ്രശസ്തയായ മനുഷ്യാവകാശ പ്രവര്‍ത്തകരിലൊരാളാണ് നാദിയ. ഐസിസ് തീവ്രവാദികളുടെ പിടിയിലകപ്പെട്ട് ക്രൂരമായ പീഡനങ്ങളേറ്റു വാങ്ങേണ്ടി വന്നിട്ടുള്ള നാദിയ ഭീകരരുടെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ശേഷം യസീദി സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. നിലവില്‍ യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നവര്‍ക്കിടയിലും അവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കോംഗോയിലുണ്ടായ യുദ്ധങ്ങള്‍ക്കിടയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് ഡെന്നിസ് മുക്വേഗ്. യുദ്ധകാലത്ത് നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ നൊബേല്‍ പ്രൈസിന് അര്‍ഹനാക്കിയത്. കോംഗോയിലെ ആരോഗ്യരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള പന്‍സി ഹോസ്പിറ്റലിന്റെ സ്ഥാപകനും ഡയറക്ടറും കൂടിയാണ് ഡെന്നിസ്. ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ക്കിടയിലാണ് ഡെന്നിസ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരാണ് ഇരുവരും. പല സമയങ്ങളിലും സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിയാണ് ഇരുവരും സാമൂഹിക പ്രവര്‍ത്തനം നടത്തിയതെന്നും നോബേല്‍ ജൂറി അഭിപ്രായപ്പെട്ടു.

BREAKING NEWSThe Norwegian Nobel Committee has decided to award the Nobel Peace Prize for 2018 to Denis Mukwege and…

Posted by Nobel Prize on Friday, October 5, 2018