ഉത്തര കൊറിയന്‍ പ്രസിഡന്റിന്റെ അര്‍ദ്ധസഹോദരന്റെ കൊല; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ കാണാം

ഉത്തര കൊറിയന് ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്ദ്ധ ഹോദരന് കിം ജോങ് നാമിനെ വിഷം സ്പ്രേ ചെയ്ത് കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നു. ജാപ്പനീസ് ചാനലായ ഫൂജി ടിവിയാണ് ഈ ദൃശ്യങ്ങള് പുറത്തു വിട്ടത്. കഴിഞ്ഞ തിങ്കളാഴ്ച മലേഷ്യയിലെ ക്വലാലംപൂര് വിമാനത്താവളത്തില് വെച്ച് രണ്ടു സ്ത്രീകളാണ് കിം ജോങ് നാമിന്റെ മുഖത്ത് വിഷം സ്േ്രപ ചെയ്തത്. ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കിം മരിച്ചു.
 | 

ഉത്തര കൊറിയന്‍ പ്രസിഡന്റിന്റെ അര്‍ദ്ധസഹോദരന്റെ കൊല; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ കാണാം

ടോക്യോ: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധ ഹോദരന്‍ കിം ജോങ് നാമിനെ വിഷം സ്‌പ്രേ ചെയ്ത് കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജാപ്പനീസ് ചാനലായ ഫൂജി ടിവിയാണ് ഈ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. കഴിഞ്ഞ തിങ്കളാഴ്ച മലേഷ്യയിലെ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ വെച്ച് രണ്ടു സ്ത്രീകളാണ് കിം ജോങ് നാമിന്റെ മുഖത്ത് വിഷം സ്േ്രപ ചെയ്തത്. ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കിം മരിച്ചു.

വിമാനത്താവളത്തിലൂടെ നടന്നു വരികയായിരുന്ന കിമ്മിനു പിന്നാലെയെത്തിയ യുവതി മുഖത്തേക്ക് കയ്യെത്തിക്കുന്നതും പിന്നീട് വേഗത്തില്‍ നടന്നു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തിനു ശേഷം മറ്റൊരു യുവതിയും പ്രദേശത്തുനിന്ന് മാറുന്നുണ്ട്. ആക്രമണത്തിനു ശേഷം അവശനായ കിം ജീവനക്കാരോട് സഹായം അഭ്യര്‍ത്ഥിക്കുന്നതും പിന്നീട് ആരും സഹായിക്കാനില്ലാതെ ടെര്‍മിനലിലെ മെഡിക്കല്‍ സെന്ററിലേക്ക് നടക്കുന്നതും കാണാം.

ഉത്തര കൊറിയന്‍ പ്രസിഡന്റിന്റെ അര്‍ദ്ധസഹോദരനാം ജിം ജോങ് നാമിന്റെ കൊലപാതകത്തിന് ആരാണ് ഉത്തരവാദി എന്ന കാര്യത്തില്‍ സ്ഥിരീകരണമായില്ലെങ്കിലും ഉത്തര കൊറിയന്‍ ഏജന്റുമാരാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. സംഭവത്തിനു ശേഷം ഉത്തര കൊറിയയുമായുള്ള മലേഷ്യയുടെ നയതന്ത്ര ബന്ധത്തിലും ഉലച്ചിലുണ്ടായി. കൊറിയന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തിയാണ് മലേഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്.

വീഡിയോ കാണാം