കിം ജോങ് ഉന്‍ ജീവനോടെയുണ്ടെന്ന് ദക്ഷിണ കൊറിയ

വടക്കന് കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന് ജീവനോടെയുണ്ടെന്ന് ദക്ഷിണ കൊറിയയുടെ സ്ഥിരീകരണം.
 | 
കിം ജോങ് ഉന്‍ ജീവനോടെയുണ്ടെന്ന് ദക്ഷിണ കൊറിയ

ന്യൂഡല്‍ഹി: വടക്കന്‍ കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്‍ ജീവനോടെയുണ്ടെന്ന് ദക്ഷിണ കൊറിയയുടെ സ്ഥിരീകരണം. രാജ്യത്തിന്റെ വാര്‍ഷികത്തില്‍ പങ്കെടുക്കാതിരുന്നതിനെത്തുടര്‍ന്ന് കിം അസുഖ ബാധിതനാണെന്നും മസ്തിഷ്‌കമരണം സംഭവിച്ചുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഇവയെല്ലാം അഭ്യൂഹങ്ങളാണെന്ന നിലപാടാണ് ദക്ഷിണ കൊറിയ സ്വീകരിച്ചിരിക്കുന്നത്.

കിം ജീവനോടെയുണ്ടെന്നും ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് ഉറച്ചതാണെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ സിഎന്‍എന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കിം ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായെന്നും അതിന് ശേഷം മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നുമായിരുന്നു അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 15ന് മുത്തച്ഛന്റെ ജന്മവാര്‍ഷിക ദിനാഘോഷത്തില്‍ നിന്ന് കിം വിട്ടുനിന്നിരുന്നു.

രാജ്യത്തിന്റെ വാര്‍ഷികമായി ആഘോഷിക്കുന്ന ഈ പരിപാടിയില്‍ നിന്ന് കിം ആദ്യമായാണ് വിട്ടുനില്‍ക്കുന്നത്. കിമ്മിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് നേരത്തേ വ്യക്തമാക്കിയിരുന്നു.