ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് റിപ്പോര്‍ട്ട്

ഉത്തര കൊറിയന് ഭരണാധികാരി കിം ജോങ് ഉന്നിന് മസ്തിഷ്ക മരണം സംഭവിച്ചതായി റിപ്പോര്ട്ട്.
 | 
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കിം ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലാണെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം കിമ്മിന്റെ നില ഗുരുതരമാണെന്നാണ് അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഏപ്രില്‍ 15ന് ഉത്തര കൊറിയയുടെ വാര്‍ഷികാഘോഷങ്ങളില്‍ കിം പങ്കെടുത്തിരുന്നില്ല. രാജ്യത്തിന്റെ സ്ഥാപകനും കിം ജോങ് ഉന്നിന്റെ മുത്തച്ഛനുമായ കിം ഇല്‍ സുങ്ങിന്റെ ജന്മവാര്‍ഷികമാണ് കൊറിയന്‍ വാര്‍ഷിക ദിനമായി ആചരിക്കുന്നത്. ഈ ആഘോഷത്തില്‍ നിന്ന് ആദ്യമായാണ് കിം വിട്ടുനില്‍ക്കുന്നത്.

ഏപ്രില്‍ 11ന് വര്‍ക്കേഴ്‌സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍ പങ്കെടുത്തതിന് ശേഷം ഏപ്രില്‍ 12നാണ് കിമ്മിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. പുകവലിയും അമിതവണ്ണവും മാനസിക സമ്മര്‍ദ്ദവുമാണ് ആരോഗ്യനില വഷളാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഉത്തര കൊറിയ ഈ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.