ടെന്നീസ് ലോക ഒന്നാം നമ്പര്‍ താരം നോവാക് ജ്യോക്കോവിച്ചിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു

ടെന്നീസ് ഒന്നാം നമ്പര് താരം നൊവാക് ജ്യോക്കോവിച്ചിനും ഭാര്യ ജെലീനയ്ക്കും കോവിഡ് സ്ഥിരീകരിച്ചു
 | 
ടെന്നീസ് ലോക ഒന്നാം നമ്പര്‍ താരം നോവാക് ജ്യോക്കോവിച്ചിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു

ടെന്നീസ് ഒന്നാം നമ്പര്‍ താരം നൊവാക് ജ്യോക്കോവിച്ചിനും ഭാര്യ ജെലീനയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. നേരത്തേ ക്രൊയേഷ്യന്‍ താരം ബോര്‍ന കോറിച്ച്, ബള്‍ഗേറിയന്‍ താരം ഗ്രിഗര്‍ ദിമിത്രോവ്, സെര്‍ബിയന്‍ താരം വിക്ടര്‍ ട്രോയ്‌സ്‌കി എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജ്യോക്കോവിച്ച് സംഘടിപ്പിച്ച ചാരിറ്റി ടെന്നീസ് മത്സരത്തില്‍ പങ്കെടുത്തതിന് ശേഷമാണ് ഇവര്‍ക്ക് രോഗബാധ കണ്ടെത്തിയത്.

ഇതിന് പിന്നാലെയാണ് ജ്യോക്കോവിച്ചിനും ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സെന്‍ട്രല്‍ ബെല്‍ഗ്രേഡിലെ ജ്യോക്കോവിച്ച് ടെന്നീസ് കോംപ്ലക്‌സിലും ക്രൊയേഷ്യയിലെ സദറിലുമായി നടന്ന ടൂര്‍ണമെന്റില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചതെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഡൊമിനിക് തീം, അലക്‌സാണ്ടര്‍ സ്വരേവ് താരങ്ങളും മത്സരത്തില്‍ പങ്കെടുത്തിരുന്നു.