യു.കെ ന്യൂക്ലിയര്‍ റിയാക്ടറുകള്‍ക്ക് ഭീകരാക്രമണ ഭീഷണി

യു.കെയിലെ ന്യൂക്ലിയര് റിയാക്ടറുകള്ക്ക് നേരേ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് ന്യൂക്ലിയര് നിരീക്ഷണ സമിതിയുടെ മുന്നറിയിപ്പ്. ബ്രിട്ടന്റെ ന്യൂക്ലിയര് മേഖലയ്ക്ക് സൈബര്, ഭീകര, അട്ടിമറി ഭീഷണികളുണ്ടെന്നും സമിതി പുറത്തുവിട്ട പ്രസ്താവനയില് പറയുന്നു. ബ്രിട്ടനില് 15 റിയാക്ടറുകളാണ് വൈദ്യുതിയുടെ അഞ്ചിലൊന്ന് നിലനിര്ത്തുന്നത്. ഇത് സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നിരീക്ഷണ സമിതി നല്കിയ പദ്ധതിയില് നടപടികള് മന്ദീഭവിച്ചതായും ചൂണ്ടിക്കാട്ടുന്നുണ്ട്.
 | 

യു.കെ ന്യൂക്ലിയര്‍ റിയാക്ടറുകള്‍ക്ക് ഭീകരാക്രമണ ഭീഷണി

ലണ്ടന്‍: യു.കെയിലെ ന്യൂക്ലിയര്‍ റിയാക്ടറുകള്‍ക്ക് നേരേ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് ന്യൂക്ലിയര്‍ നിരീക്ഷണ സമിതിയുടെ മുന്നറിയിപ്പ്. ബ്രിട്ടന്റെ ന്യൂക്ലിയര്‍ മേഖലയ്ക്ക് സൈബര്‍, ഭീകര, അട്ടിമറി ഭീഷണികളുണ്ടെന്നും സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ബ്രിട്ടനില്‍ 15 റിയാക്ടറുകളാണ് വൈദ്യുതിയുടെ അഞ്ചിലൊന്ന് നിലനിര്‍ത്തുന്നത്. ഇത് സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നിരീക്ഷണ സമിതി നല്‍കിയ പദ്ധതിയില്‍ നടപടികള്‍ മന്ദീഭവിച്ചതായും ചൂണ്ടിക്കാട്ടുന്നുണ്ട്.

ന്യൂക്ലിയര്‍ മേഖലയ്ക്ക് നേരേയുള്ള ആക്രമണ ശ്രമങ്ങളെ കരുതലോടെ നേരിടുമെന്നും അതിന് ദേശീയ അന്തര്‍ദേശീയ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും പറയുന്ന റിപ്പോര്‍ട്ട് സൈബര്‍ ആക്രമണങ്ങള്‍ വളരുന്ന സാഹചര്യമാണുള്ളതെന്നും പറയുന്നു. ആഗോളവത്കരണവും ഡിജിറ്റലൈസിംഗും ഏറുകയാണെന്നും അതിനനുസരിച്ച് സൈബര്‍ മേഖലയും വ്യത്യാസപ്പെടുന്നുണ്ടെന്നും ഭീകരാക്രണ സാധ്യത അതിനനുസരിച്ച് വര്‍ധിക്കുന്നതായും പ്രസ്താവന പറയുന്നു. സുരക്ഷ വര്‍ധിപ്പിക്കുന്നതായും അതു മുന്‍ നിര്‍ത്തി നിയന്ത്രണങ്ങളും മറ്റും നടപ്പാക്കുന്നതായും സമിതി പറയുന്നു.

സോമര്‍സെറ്റിലെ ഹിങ്ക്‌ലി പോയിന്റില്‍ 24.5 ബില്യന്‍ മുടക്കില്‍ ന്യൂക്ലിയര്‍ റിയാക്ടര്‍ നിര്‍മിക്കാനുള്ള കരാറില്‍ നിന്ന് ഫ്രഞ്ച് കമ്പനി പിന്‍മാറിയേക്കുമെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയാണ് സമിതിയുടെ റിപ്പോര്‍ട്ട്. അതേസമയം നിലവിലുള്ള റിയാക്ടറുകള്‍ 1950 കളിലും 1960കളിലും നിര്‍മിച്ചിട്ടുള്ളവയാണെന്നും അന്നൊന്നും ഭീകരാക്രണ പ്രശ്‌നമുണ്ടായിരുന്നില്ലെന്നും ന്യൂക്ലിയര്‍ വിദഗ്ധന്‍ ജോണ്‍ ലാര്‍ജ് പറഞ്ഞു. ഡ്രോണ്‍ ആക്രമണം പോലൊന്നിനെ ഈ റിയാക്ടറുകള്‍ക്ക് പ്രതിരോധിക്കാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.