ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ വാര്‍ത്ത നല്‍കുന്നതിനിടെ കണ്ണീരണിഞ്ഞ് സിഎന്‍എന്‍ അവതാരകന്‍; വീഡിയോ

അമേരിക്കന് പ്രസിഡന്റ് സ്ഥാനത്തേക്ക് ജോ ബൈഡന് തെരഞ്ഞെടുക്കപ്പെട്ടത് വലിയ ആവേശത്തോടെയാണ് അമേരിക്കന് ജനതയും ലോകവും സ്വീകരിച്ചത്.
 | 
ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ വാര്‍ത്ത നല്‍കുന്നതിനിടെ കണ്ണീരണിഞ്ഞ് സിഎന്‍എന്‍ അവതാരകന്‍; വീഡിയോ

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടത് വലിയ ആവേശത്തോടെയാണ് അമേരിക്കന്‍ ജനതയും ലോകവും സ്വീകരിച്ചത്. സമ്മിശ്രമായ പ്രതികരണങ്ങള്‍ പലയിടങ്ങളിലും ഉണ്ടായി. ട്രംപിനെ പുറത്താക്കിയ വാര്‍ത്ത വായിച്ച സിഎന്‍എന്‍ അവതാരകന്‍ നിറകണ്ണുകളോടെയാണ് അത് ലോകത്തെ അറിയിച്ചത്. കഷ്ടത അനുഭവിച്ചവര്‍ക്ക് ബൈഡന്റെ വിജയ വാര്‍ത്ത ശരിക്കും മോചനത്തിന് തുല്യമാണെന്ന് അവതാരകന്‍ ആന്റണി കപേല്‍ വാന്‍ ജോണ്‍സ് വികാരഭരിതനായി സ്‌ക്രീനില്‍ പറഞ്ഞു.

ജോര്‍ജ് ഫ്‌ളോയ്ഡ് മാത്രമായിരുന്നില്ല എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞത്. ശ്വസിക്കാന്‍ കഴിയാതിരുന്ന നിരവധി പേര്‍ വേറെയും ഉണ്ടായിരുന്നുവെന്ന് വാന്‍ ജോണ്‍സ് പറഞ്ഞു. ‘ഇന്ന് ഒരു നല്ല ദിവസമാണ്. ഇന്ന് ഒരു രക്ഷാകര്‍ത്താവായിരിക്കുന്നത് കൂടുതല്‍ എളുപ്പമായിരിക്കുന്നു. സ്വഭാവഗുണമാണ് പ്രധാനം, നല്ലൊരു വ്യക്തിയായിരിക്കുക എന്നതാണ് പ്രധാനം എന്ന് വാന്‍ ജോണ്‍സ് പറഞ്ഞു. ട്വിറ്ററിലും ഇതേ വാചകങ്ങള്‍ ജോണ്‍സ് ആവര്‍ത്തിച്ചു.

വീഡിയോ കാണാം