വലതു കൈ ഇല്ലാതിരുന്നിട്ടും വയലിനില്‍ മാന്ത്രിക സംഗീതം തീര്‍ത്ത് ജപ്പാന്‍ വനിത; വീഡിയോ കാണാം

വലതു കൈ ഇല്ലാതിരുന്നിട്ടും വയലിനില് മാന്ത്രിക സംഗീതം തീര്ക്കുകയാണ് മനാമി ഇറ്റോയെന്ന ജപ്പാന് വനിത. അസാധാരണ മനോധൈര്യമാണ് മനാമിയുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. 2004ലുണ്ടായ ഒരു റോഡപകടത്തില് വലതുകൈ പൂര്ണമായും നഷ്ടപ്പെട്ട മനാമി ജീവിതത്തോട് പോരുതിയാണ് മുന്നേറിയത്. ഇത്തരം അപകടങ്ങള് പലരെയും മാനസികമായി തളര്ത്താറുണ്ടെങ്കിലും മനാമിയുടെ കാര്യം മറിച്ചാണ്. അപകടത്തിന് ശേഷം പാരാലിമ്പിക്സില് രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാന് ഇവര്ക്കായി.
 | 

വലതു കൈ ഇല്ലാതിരുന്നിട്ടും വയലിനില്‍ മാന്ത്രിക സംഗീതം തീര്‍ത്ത് ജപ്പാന്‍ വനിത; വീഡിയോ കാണാം

ടോക്യോ: വലതു കൈ ഇല്ലാതിരുന്നിട്ടും വയലിനില്‍ മാന്ത്രിക സംഗീതം തീര്‍ക്കുകയാണ് മനാമി ഇറ്റോയെന്ന ജപ്പാന്‍ വനിത. അസാധാരണ മനോധൈര്യമാണ് മനാമിയുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. 2004ലുണ്ടായ ഒരു റോഡപകടത്തില്‍ വലതുകൈ പൂര്‍ണമായും നഷ്ടപ്പെട്ട മനാമി ജീവിതത്തോട് പോരുതിയാണ് മുന്നേറിയത്. ഇത്തരം അപകടങ്ങള്‍ പലരെയും മാനസികമായി തളര്‍ത്താറുണ്ടെങ്കിലും മനാമിയുടെ കാര്യം മറിച്ചാണ്. അപകടത്തിന് ശേഷം പാരാലിമ്പിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ ഇവര്‍ക്കായി.

2008 ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ 100 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്ക് നീന്തലില്‍ നാലാമതാണ് മനാമി ഫിനിഷ് ചെയ്തത്. പിന്നീട് 2012ലും ഇതേ ഇനത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഇന്ന് മനാമിയുടെ താല്‍പ്പര്യം സംഗീതത്തിലാണ്. രണ്ടു കൈകളും പൂര്‍ണമായും ആവശ്യമുള്ള വയലിനാണ് മനാമിക്ക് പ്രിയം. രണ്ട് വര്‍ഷത്തെ പരിശീലനത്തിന് ശേഷമായിരുന്നു അവര്‍ വേദിയിലെത്തിയത്. ആയിരത്തിലേറെ കാണികളെ സാക്ഷിയാക്കിയായിരുന്നു അരങ്ങേറ്റം. മനാമിയുടെ പ്രകടനം ജപ്പാനില്‍ മാത്രമല്ല സമൂഹമാധ്യമങ്ങള്‍ വഴി ലോകമെമ്പാടും പ്രചരിക്കുകയാണ്. കൃത്രിമക്കൈ ഉപയോഗിക്കുന്ന ജപ്പാനിലെ ഏക നഴ്‌സ് എന്ന അപൂര്‍വതയും ഇവര്‍ക്ക് സ്വന്തമാണ്.

വീഡിയോ കാണം.

Attraction of Manami Ito As a one-armed nurse As a paralympian swimmer, her indomitable spirit captures many audiences.A lecture and a duet like a violin is a brilliant woman acknowledged by everyone.

Posted by Kazushige Masuda on Monday, September 3, 2018