ജപ്പാനില്‍ തടഞ്ഞിട്ടിരിക്കുന്ന ആഡംബര കപ്പലിലെ ഒരു ഇന്ത്യക്കാരന് കൂടി കൊറോണ സ്ഥിരീകരിച്ചു

യാത്രക്കാര്ക്ക് കൊറോണ ബാധിച്ചതിനെത്തുടര്ന്ന് ജപ്പാനില് തടഞ്ഞിട്ടിരിക്കുന്ന ആഡംബര കപ്പലിലെ ഒരു ഇന്ത്യക്കാരന് കൂടി കൊറോണ സ്ഥിരീകരിച്ചു.
 | 
ജപ്പാനില്‍ തടഞ്ഞിട്ടിരിക്കുന്ന ആഡംബര കപ്പലിലെ ഒരു ഇന്ത്യക്കാരന് കൂടി കൊറോണ സ്ഥിരീകരിച്ചു

ടോക്യോ: യാത്രക്കാര്‍ക്ക് കൊറോണ ബാധിച്ചതിനെത്തുടര്‍ന്ന് ജപ്പാനില്‍ തടഞ്ഞിട്ടിരിക്കുന്ന ആഡംബര കപ്പലിലെ ഒരു ഇന്ത്യക്കാരന് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ഈ കപ്പലിലുള്ള മൂന്നാമത്തെ ഇന്ത്യക്കാരനാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കപ്പലിലെ ജീവനക്കാരനാണ് ഇയാള്‍. ഇദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രോഗബാധിതരായ ഇന്ത്യക്കാര്‍ മൂന്നു പേരും കപ്പലിലെ ജീവനക്കാരാണ്. ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലാണ് യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യോക്കോഹോമ തുറമുഖത്ത് ക്വാറന്റൈന്‍ ചെയ്തിരിക്കുന്നത്. രോഗ ബാധിതരായ ഇന്ത്യക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇവരുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും ജപ്പാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

3700 ഓളം യാത്രക്കാരും ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഇവരില്‍ 138 പേര്‍ ഇന്ത്യക്കാരാണ്. കപ്പലിലുള്ളവരില്‍ 218 പേര്‍ക്ക് ഇതിനോടകം കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.