ലോക വിപണിയില്‍ മൂന്നാം സ്ഥാനത്ത്; അപൂര്‍വ നേട്ടവുമായി ഓപ്പോ ആര്‍9എസ് സ്മാര്‍ട്ട്‌ഫോണ്‍

ലോകത്തെ ജനപ്രിയ സ്മാര്ട്ട്ഫോണ് മോഡലുകളില് ഓപ്പോ ആര്9എസ് മൂന്നാം സ്ഥാനത്ത്. ആപ്പിള് ഐഫോണ് 7, ഐഫോണ് 7 പ്ലസ് എന്നിവയ്ക്കു ശേഷമാണ് ഓപ്പോയുടെ ഈ മോഡല് മൂന്നാം സ്ഥാനത്തെത്തിയത്. സാംസങ്ങിന്റെ മോഡലുകളെ പിന്തള്ളിയാണ് ഈ സ്വപ്ന നേട്ടം ഓപ്പോ കരസ്ഥമാക്കിയത്. 2017 ആദ്യ പാദത്തിലെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
 | 

ലോക വിപണിയില്‍ മൂന്നാം സ്ഥാനത്ത്; അപൂര്‍വ നേട്ടവുമായി ഓപ്പോ ആര്‍9എസ് സ്മാര്‍ട്ട്‌ഫോണ്‍

ലോകത്തെ ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളില്‍ ഓപ്പോ ആര്‍9എസ് മൂന്നാം സ്ഥാനത്ത്. ആപ്പിള്‍ ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നിവയ്ക്കു ശേഷമാണ് ഓപ്പോയുടെ ഈ മോഡല്‍ മൂന്നാം സ്ഥാനത്തെത്തിയത്. സാംസങ്ങിന്റെ മോഡലുകളെ പിന്തള്ളിയാണ് ഈ സ്വപ്‌ന നേട്ടം ഓപ്പോ കരസ്ഥമാക്കിയത്. 2017 ആദ്യ പാദത്തിലെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സാംസങ് ഗ്യാലക്‌സി ജെ3, ഗ്യാലക്‌സി ജെ5 എന്നീ മോഡലുകള്‍ നാലും അഞ്ചും സ്ഥാനത്തെത്തി്. ലോകമൊട്ടാകെ 8.9 മില്യന്‍ ഓപ്പോ ആര്‍9എസ് യൂണിറ്റുകള്‍ വിറ്റഴിഞ്ഞുവെന്നാണ് കണക്ക്. ഐഫോണ്‍ 7, 21.5 മില്യന്‍ യൂണിറ്റുകളും 7 പ്ലസ് 17.4 മില്യന്‍ യൂണിറ്റുകളും ഇക്കാലയളവില്‍ വിറ്റു. പാശ്ചാത്യ ലോകത്ത് അത്ര പരിചിതമല്ലെങ്കിലും വേഗത്തില്‍ വളരുന്ന ഇന്ത്യന്‍, ചൈനീസ് വിപണിയില്‍ സാന്നിധ്യമറിയിച്ചതാണ് ഓപ്പോയ്ക്ക് ഈ നേട്ടം കരസ്ഥമാക്കാന്‍ സഹായകമായത്.

സാംസങ് ഏറ്റവും പുതിയ മോഡലായ ഗ്യാലക്‌സി എസ്8 അടുത്തിടെയാണ് അവതരിപ്പിച്ചത്. എങ്കിലും മറ്റു രണ്ട് മോഡലുകള്‍ ഇപ്പോഴും വിപണിയാധിപത്യം തുടരുന്നുണ്ട്. യൂറോപ്പിലും ഏഷ്യയിലുമുള്ള വിപണികളാണ് സാംസങ്ങിന് ശക്തി പകരുന്നത്. ഗ്യാലക്‌സി നോട്ട് 7 മോഡലിന്റെ ബാറ്ററി തകരാറാണ് കമ്പനിയെ അല്‍പമെങ്കിലും പിന്നോട്ടടിച്ചതെന്നാണ് വിലയിരുത്തുന്നത്.