ബിൻ ലാദന്റെ മൃതശരീരം ഇരുമ്പ് ചങ്ങലയിൽ കെട്ടി കടലിൽ താഴ്ത്തി

അൽഖായിദ തലവൻ ഉസാമ ബിൻ ലാദന്റെ മൃതശരീരം മറവ് ചെയ്തത് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തൽ പുറത്ത്. സി.ഐ.എയുടെ മുൻ ഡയറക്ടറും പ്രതിരോധ സെക്രട്ടറിയുമായ ലിയോൺ പനേറ്റയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ബിൻ ലാദന്റെ മൃതശരീരം 300 പൗണ്ട് (136 കിലോ) ഇരുമ്പ് ചങ്ങല ഉൾകൊള്ളുന്ന ഭീമൻ ബാഗിൽ വച്ച ശേഷമാണ് കടലിൽ താഴ്ത്തിയതെന്ന് ലിയോൺ പറയുന്നു. അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ വോർത്തി ഫൈറ്റ്സ്: എ മെമ്മോയർ ഓഫ് ലീഡർഷിപ്പ് ഇൻ വാർ ആൻഡ് പീസിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.
 | 
ബിൻ ലാദന്റെ മൃതശരീരം ഇരുമ്പ് ചങ്ങലയിൽ കെട്ടി കടലിൽ താഴ്ത്തി

വാഷിംഗ്ടൺ: അൽഖായിദ തലവൻ ഉസാമ ബിൻ ലാദന്റെ മൃതശരീരം മറവ് ചെയ്തത് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തൽ പുറത്ത്. സി.ഐ.എയുടെ മുൻ ഡയറക്ടറും പ്രതിരോധ സെക്രട്ടറിയുമായ ലിയോൺ പനേറ്റയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ബിൻ ലാദന്റെ മൃതശരീരം 300 പൗണ്ട് (136 കിലോ) ഇരുമ്പ് ചങ്ങല ഉൾകൊള്ളുന്ന ഭീമൻ ബാഗിൽ വച്ച ശേഷമാണ് കടലിൽ താഴ്ത്തിയതെന്ന് ലിയോൺ പറയുന്നു. അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ വോർത്തി ഫൈറ്റ്‌സ്: എ മെമ്മോയർ ഓഫ് ലീഡർഷിപ്പ് ഇൻ വാർ ആൻഡ് പീസിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.

2011 മേയ് രണ്ടിനാണ് പാകിസ്ഥാനിലെ അബോട്ടാബാദിലെ രഹസ്യകേന്ദ്രത്തിൽ വച്ച് അമേരിക്കൻ സൈന്യത്തിന്റെ ആക്രമണത്തിൽ ബിൻ ലാദൻ കൊല്ലപ്പെട്ടത്. തുടർന്ന് മൃതദേഹം വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് കാൾ വിൻസണിൽ നടുകടലിൽ കൊണ്ട് വന്നു. വിൻസണന്റെ ഡെക്കിൽ വച്ചാണ് അന്ത്യകർമങ്ങൾ നടത്തിയത്. ഒരു സൈനിക ഓഫീസറാണ് പ്രാർഥനകൾ പൂർത്തിയാക്കിയത്. ഇസ്ലാം മതവിശ്വാസമനുസരിച്ചുള്ള പ്രാർഥനകൾ നടത്തിയ ശേഷം 300 പൗണ്ട് കനമുള്ള ഇരുമ്പ് ചങ്ങലകൾ ഉൾകൊള്ളുന്ന ഭീമൻ ബാഗിൽ പൊതിഞ്ഞ് ഒരു മേശയ്‌ക്കൊപ്പം കടലിലേക്ക് തള്ളിയിട്ടുകയായിരുന്നുവെന്ന് ലിയോൺ പറയുന്നു. അൽപ്പ സമയത്തിനുള്ളിൽ മോശ പൊങ്ങിവന്നെന്നും ബാഗ് താഴ്ന്നു പോയെന്നും പുസ്തകത്തിൽ പറയുന്നു. എന്നാൽ ഏത് ഭാഗത്താണ് മൃതദേഹമടങ്ങിയ ബാഗ് തള്ളിയിട്ടതെന്ന് അദ്ദേഹം പുസ്തകത്തിൽ പറയുന്നില്ല.

ഇസ്ലാമാബാദിനു സമീപം അബോട്ടാബാദിൽ ഏകദേശം 60 അംഗങ്ങളോടൊപ്പം കഴിഞ്ഞ ലാദന്റെ ഒളിത്താവളത്തിന് നേരെ വ്യോമാക്രമണവും വെടിവെപ്പും നടത്തിയാണ് യു.എസ് സേന ലാദനെ വധിച്ചത്. ഇസ്ലാമിക മതാചാര പ്രകാരമുള്ള ആദരവ് ലാദന്റെ മൃതശരീരത്തോടു കാണിക്കുമെന്ന് യു.എസ് അന്ന് അറിയിച്ചിരുന്നു. ബിൻ ലാദന്റെ മൃതദേഹം കരയിൽ സംസ്‌കരിച്ചാൽ സ്മാരകം ഉയരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് അന്ത്യകർമങ്ങൾക്ക് കടൽ തെരഞ്ഞെടുത്തതെന്ന വാദവും നിലനിൽക്കുന്നുണ്ട്.