ബ്രിട്ടനിലെ വിമാനാപകടത്തിൽ ബിൻ ലാദന്റെ ബന്ധുക്കൾ കൊല്ലപ്പെട്ടു

ബ്രിട്ടനിലുണ്ടായ വിമാനാപകടത്തിൽ അൽ ഖ്വായിദ മുൻ തലവൻ ഉസാമാ ബിൻലാദന്റെ ബന്ധുക്കൾ ഉൾപ്പെടെ നാലു പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഹാംഷയറിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നായിരുന്നു അപകടം. ബിൻലാദന്റെ രണ്ടാനമ്മയും സഹോദരിയും മറ്റു രണ്ടുപേരുമാണ് മരിച്ചതെന്നാണ് ബ്രിട്ടീഷ്, സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ജോർജിയൻ സ്വദേശിയായ പൈലറ്റാണ് കൊല്ലപ്പെട്ടവരിലൊരാൾ.
 | 
ബ്രിട്ടനിലെ വിമാനാപകടത്തിൽ ബിൻ ലാദന്റെ ബന്ധുക്കൾ കൊല്ലപ്പെട്ടു

 

ലണ്ടൻ: ബ്രിട്ടനിലുണ്ടായ വിമാനാപകടത്തിൽ അൽ ഖ്വായിദ മുൻ തലവൻ ഉസാമാ ബിൻലാദന്റെ ബന്ധുക്കൾ ഉൾപ്പെടെ നാലു പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഹാംഷയറിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നായിരുന്നു അപകടം. ബിൻലാദന്റെ രണ്ടാനമ്മയും സഹോദരിയും മറ്റു രണ്ടുപേരുമാണ് മരിച്ചതെന്നാണ് ബ്രിട്ടീഷ്, സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ജോർജിയൻ സ്വദേശിയായ പൈലറ്റാണ് കൊല്ലപ്പെട്ടവരിലൊരാൾ.

ഇറ്റലിയിലെ മിലാനിൽ നിന്നു വരുകയായിരുന്ന വിമാനം ലാൻഡിങിനിടെയാണ് തകർന്നത്. ബ്ലാക്ക്ബുഷ് വിമാനത്താവളത്തിനോട് ചേർന്നുള്ള കാർ പാർക്കിംങ് മേഖലയിലാണ് വിമാനം തകർന്നു വീണത്. ബ്രസീലിൽ നിർമിച്ച എംബ്രയർ ഫിനോം ജെറ്റ് 300 വിമാനമാണ് തകർകന്നത്. ബ്രിട്ടീഷ് കാർ ഓക്ഷൻ ജീവനക്കാരും ഉപഭോക്താക്കളും ഓടി രക്ഷപ്പെട്ടതായി വക്താവ് അറിയിച്ചു. അപകടത്തെത്തുടർന്ന് അവിടെയുണ്ടായിരുന്ന നിരവധി കാറുകൾക്കും തീപിടിച്ചു.

ലാദന്റെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള ജിദ്ദയിലെ സലേം ഏവിയേഷൻസിന്റെതാണ് വിമാനം. കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങൾ ബ്രിട്ടീഷ് പോലീസ് പുറത്തുവിട്ടില്ല. അപകടത്തിനുള്ള കാരണവും വ്യക്തമല്ല.

ചിത്രങ്ങൾ കാണാം.

ബ്രിട്ടനിലെ വിമാനാപകടത്തിൽ ബിൻ ലാദന്റെ ബന്ധുക്കൾ കൊല്ലപ്പെട്ടു ബ്രിട്ടനിലെ വിമാനാപകടത്തിൽ ബിൻ ലാദന്റെ ബന്ധുക്കൾ കൊല്ലപ്പെട്ടു ബ്രിട്ടനിലെ വിമാനാപകടത്തിൽ ബിൻ ലാദന്റെ ബന്ധുക്കൾ കൊല്ലപ്പെട്ടു ബ്രിട്ടനിലെ വിമാനാപകടത്തിൽ ബിൻ ലാദന്റെ ബന്ധുക്കൾ കൊല്ലപ്പെട്ടു ബ്രിട്ടനിലെ വിമാനാപകടത്തിൽ ബിൻ ലാദന്റെ ബന്ധുക്കൾ കൊല്ലപ്പെട്ടു ബ്രിട്ടനിലെ വിമാനാപകടത്തിൽ ബിൻ ലാദന്റെ ബന്ധുക്കൾ കൊല്ലപ്പെട്ടു ബ്രിട്ടനിലെ വിമാനാപകടത്തിൽ ബിൻ ലാദന്റെ ബന്ധുക്കൾ കൊല്ലപ്പെട്ടു ബ്രിട്ടനിലെ വിമാനാപകടത്തിൽ ബിൻ ലാദന്റെ ബന്ധുക്കൾ കൊല്ലപ്പെട്ടു ബ്രിട്ടനിലെ വിമാനാപകടത്തിൽ ബിൻ ലാദന്റെ ബന്ധുക്കൾ കൊല്ലപ്പെട്ടു