കാനഡ പാർലമെന്റ് അക്രമണം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കാനഡ പാർലമെന്റ്ിന് നേരെയുണ്ടായ അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കനേഡിയൻ മൗണ്ടൻ പോലീസ് പുറത്തുവിട്ടു. തോക്കുമായി അക്രമി പാർലമെന്റ് പ്രവേശന കവാടത്തിന് മുന്നിൽ കാർ നിർത്തി അകത്തേക്ക് ഓടുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. പാർലമെന്റിന് അകത്തും പുറത്തും സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
 | 

കാനഡ പാർലമെന്റ് അക്രമണം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഒട്ടാവ: കാനഡ പാർലമെന്റ്ിന് നേരെയുണ്ടായ അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കനേഡിയൻ മൗണ്ടൻ പോലീസ് പുറത്തുവിട്ടു. തോക്കുമായി അക്രമി പാർലമെന്റ് പ്രവേശന കവാടത്തിന് മുന്നിൽ കാർ നിർത്തി അകത്തേക്ക് ഓടുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. പാർലമെന്റിന് അകത്തും പുറത്തും സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

കഴിഞ്ഞ ദിവസമുണ്ടായ അക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഒരു കനേഡിയൻ സുരക്ഷാ ഉദ്യോഗസ്ഥനും അക്രമിയുമാണ് കൊല്ലപ്പെട്ടത്. യുദ്ധ സ്മാരകത്തിന് നേരെ വെടിവെച്ചതിന് ശേഷം അക്രമി പാർലിമെന്റ് മന്ദിരത്തിലേക്ക് ഓടിക്കയറുകയായിരുന്നു.