യജമാനനെ വയലിൽ കൃഷിപ്പണിയ്ക്ക് സഹായിക്കുന്ന നായ

അലക്സാണ്ടർ മാറ്റിസ്റ്റ് എന്ന റഷ്യൻ കർഷകന്റെ വളർത്തു നായയാണ് ലമൺ. റഷ്യൻ സൈന്യത്തിൽ നിന്നും വിരമിച്ചതിന് ശേഷമാണ് അലക്സാണ്ടർ ലമണിനെ വാങ്ങിയത്. ചിട്ടയായ പരിശീനത്തിലൂടെ തന്റെ കൃഷിയിടത്തിലെ പ്രധാന സഹായിയായി ലമണിനെ അലക്സാണ്ടർ മാറ്റിയെടുത്തു. ഇന്ന് കൃഷിയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക കാര്യങ്ങളിലും ലമൺ ഒരു കൈത്താങ്ങാണ്.
 | 

 

യജമാനനെ വയലിൽ കൃഷിപ്പണിയ്ക്ക് സഹായിക്കുന്ന നായ

മോസ്‌കോ: അലക്‌സാണ്ടർ മാറ്റിസ്റ്റ് എന്ന റഷ്യൻ കർഷകന്റെ വളർത്തു നായയാണ് ലമൺ. റഷ്യൻ സൈന്യത്തിൽ നിന്നും വിരമിച്ചതിന് ശേഷമാണ് അലക്‌സാണ്ടർ ലമണിനെ വാങ്ങിയത്. ചിട്ടയായ പരിശീനത്തിലൂടെ തന്റെ കൃഷിയിടത്തിലെ പ്രധാന സഹായിയായി ലമണിനെ അലക്‌സാണ്ടർ മാറ്റിയെടുത്തു. ഇന്ന് കൃഷിയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക കാര്യങ്ങളിലും ലമൺ ഒരു കൈത്താങ്ങാണ്.

പട്ടാളത്തിലെ ഡോഗ് ട്രെയിനറായിരുന്നു അലക്‌സാണ്ടർ. ‘കൃഷിയിടത്തിലേയ്ക്ക് നേരിട്ട് വെള്ളമെത്തിക്കാനുള്ള സൗകര്യമില്ലാത്തതുകൊണ്ട് വെള്ളമെടുക്കാനുള്ള ബക്കറ്റ് ചുമക്കാനാണ് താൻ ലമണിനെ ആദ്യം പരിശീലിപ്പിച്ചതെന്ന് അലക്‌സാണ്ടർ പറയുന്നു. വളരെ പെട്ടെന്ന് തന്നെ അവൻ ബക്കറ്റ് സ്വയം എടുക്കാൻ തുടങ്ങി. പിന്നീട് കുഴൽക്കിണർ പ്രവർത്തിപ്പിക്കാൻ പരിശീലിപ്പിച്ചു. ഉടമസ്ഥൻ പാടത്തേക്കിറങ്ങിയാലുടൻ ബക്കറ്റുമായി ലമണും പുറകേ കാണും. കുഴൽക്കിണറിന്റെ പൈപ്പിൽ കാലുകൾ വെച്ച് ബക്കറ്റിൽ വെള്ളം നിറച്ചതിന് ശേഷം വെള്ളം തുളുമ്പാതെ കൃത്യമായി വയലിൽ എത്തിക്കും.

ഇതുകൊണ്ടൊന്നും തീരുന്നില്ല. നിലമുഴുന്ന ചെറിയ ട്രാക്ടർ യന്ത്രം നേർരേഖയിൽ പിടിച്ച് പ്രവർത്തിപ്പിക്കാനും ലമണിന് കഴിയും. കൃഷിയുടെ പുതിയ പാഠങ്ങൾ പഠിക്കാനും അവന് ഇഷ്ടമാണെന്ന് അലകാസാണ്ടർ പറയുന്നു. പഠിച്ച കാര്യങ്ങൾ അവൻ മറക്കാറുമില്ല. വിളവെടുപ്പിലും ചെടി നടുന്നതിലും വരെ ലമൺ യജമാനനോടൊപ്പം കൂടും. പാടത്തുനിന്ന് ശേഖരിക്കുന്ന ഉരുളൻകിഴങ്ങ് വീട്ടിലെത്തിക്കാനും കക്ഷി റെഡി. കിഴങ്ങ് ബക്കറ്റിൽ നിറച്ചുകൊടുത്താൽ മാത്രം മതി.