പാനമ ലീക്ക്‌സ്; പാകിസ്താന്‍ പ്രധാനമന്ത്രിയെ സുപ്രീം കോടതി അയോഗ്യനാക്കി

പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പാക് സുപ്രീം കോടതി അയോഗ്യനാക്കി. പാനമ പേപ്പര് വിവാദവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഷെരീഫ് ഉടന്തന്നെ രാജിവെക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ചാണ് ഉത്തരവിട്ടത്. ജനങ്ങളെ വഞ്ചിച്ച ഷെരീഫിനെതിരെ ക്രിമിനല് കേസ് എടുക്കണമെന്നും കോടതി വിധിച്ചു.
 | 

പാനമ ലീക്ക്‌സ്; പാകിസ്താന്‍ പ്രധാനമന്ത്രിയെ സുപ്രീം കോടതി അയോഗ്യനാക്കി

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പാക് സുപ്രീം കോടതി അയോഗ്യനാക്കി. പാനമ പേപ്പര്‍ വിവാദവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഷെരീഫ് ഉടന്‍തന്നെ രാജിവെക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ചാണ് ഉത്തരവിട്ടത്. ജനങ്ങളെ വഞ്ചിച്ച ഷെരീഫിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും കോടതി വിധിച്ചു.

ഷെരീഫിനു കുടുംബത്തിനും വിദേശത്തുള്ള അനധികൃത സമ്പാദ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പാനമ ലീക്‌സില്‍ പുറത്തു വന്നിരുന്നു. 90കളില്‍ പ്രധാനമന്ത്രിയായിരിക്കെയാണ് ഈ സ്വത്തുക്കള്‍ സമ്പാദിച്ചത്. മൊസാക് ഫോന്‍സെക എന്ന സ്ഥാപനത്തിലൂടെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ലണ്ടനില്‍ വാങ്ങിയ വസ്തുക്കളുടെ വിവരങ്ങളായിരുന്നു പുറത്തുവന്നത്.

ഏപ്രില്‍ 20ന് കേസില്‍ ആദ്യം പുറപ്പെടുവിച്ച വിധിയില്‍ ഷെരീഫിനെ അയോഗ്യനാക്കണമെന്ന് രണ്ട് ജഡ്ജിമാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സംയുക്ത അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് മറ്റു മൂന്ന് ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. ഈ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പാക് സുപ്രീം കോടതിയുടെ നടപടി.