ദുബായിലെ പാകിസ്ഥാന്‍ കോണ്‍സുലേറ്റ് വിസ നീട്ടിയത് ഫെബ്രുവരി 31 വരെ

ഫെബ്രുവരി മാസത്തിന് എത്ര ദിവസങ്ങളാണ് ഉള്ളത്? അധിവര്ഷമാണെങ്കില് 29 അല്ലെങ്കില് 28 എന്നാണല്ലോ ഉത്തരം. എന്നാല് ദുബായിലെ പാകിസ്ഥാന് കോണ്സുലേറ്റ് ഒരു വിസയ്ക്ക് കാലാവധി നല്കിയിരിക്കുന്നത് ഫെബ്രുവരി 31 വരെയാണ്. ജനുവരി 31 മുതല് ഫെബ്രുവരി 31 വരെയാണ് കാലാവധി നീട്ടിക്കൊടുത്തത്.
 | 

ദുബായിലെ പാകിസ്ഥാന്‍ കോണ്‍സുലേറ്റ് വിസ നീട്ടിയത് ഫെബ്രുവരി 31 വരെ

അബുദാബി: ഫെബ്രുവരി മാസത്തിന് എത്ര ദിവസങ്ങളാണ് ഉള്ളത്? അധിവര്‍ഷമാണെങ്കില്‍ 29 അല്ലെങ്കില്‍ 28 എന്നാണല്ലോ ഉത്തരം. എന്നാല്‍ ദുബായിലെ പാകിസ്ഥാന്‍ കോണ്‍സുലേറ്റ് ഒരു വിസയ്ക്ക് കാലാവധി നല്‍കിയിരിക്കുന്നത് ഫെബ്രുവരി 31 വരെയാണ്. ജനുവരി 31 മുതല്‍ ഫെബ്രുവരി 31 വരെയാണ് കാലാവധി നീട്ടിക്കൊടുത്തത്.

ഒരു മാസത്തേക്ക് എന്ന കണക്കില്‍ നീട്ടിക്കൊടുത്തപ്പോള്‍ പറ്റിയ അബദ്ധമാണിത്. പേനകൊണ്ട് എഴുതിയപ്പോള്‍ സംഭവിച്ച പിഴവ് വളരെ വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. പ്രധാനപ്പെട്ട രേഖയില്‍ സംഭവിച്ച തെറ്റായതു കൊണ്ട് ട്വിറ്ററില്‍ നല്ല പ്രചാരണമാണ് ഇതിനു കിട്ടിയത്. ഫെബ്രുവരി മാസത്തിന് 31 ദിവസമുള്ള ഏകരാജ്യമാണ് പാകിസ്ഥാന്‍ എന്നൊക്കെയാണ് ട്വീറ്റുകള്‍ വന്നത്.