ചാനല്‍ ചര്‍ച്ചക്കിടെ രാഷ്ട്രീയ നേതാവും മാധ്യമപ്രവര്‍ത്തകനും തമ്മില്‍ കയ്യാങ്കളി; വീഡിയോ

ഇമ്രാന് ഖാന്റെ തെഹരീക്-എ-ഇന്സാഫ് പാര്ട്ടിയുടെ നേതാവായ മന്സൂര് അലി സിയാലും മുതിര്ന്ന മാധ്യമപ്രവര്ത്തകനും കറാച്ചി പ്രസ് ക്ലബിന്റെ പ്രസിഡന്റുമായ ഇംതിയാസ് ഖാന് ഫറാനും തമ്മിലായിരുന്നു കയ്യാങ്കളി.
 | 
ചാനല്‍ ചര്‍ച്ചക്കിടെ രാഷ്ട്രീയ നേതാവും മാധ്യമപ്രവര്‍ത്തകനും തമ്മില്‍ കയ്യാങ്കളി; വീഡിയോ

ഇസ്ലാമാബാദ്: ചാനല്‍ ചര്‍ച്ചക്കിടെ പങ്കെടുക്കുന്നവര്‍ തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ ഉണ്ടാവുക സാധാരണമാണ്. പരസ്പരമുള്ള വാക്കേറ്റം വരെ ഇതു വളരുന്നത് കേരളത്തിലെ വാര്‍ത്താ ചാനലുകളില്‍ നാം കണ്ടിട്ടുമുണ്ട്. ഒരു പടികൂടി കടന്ന് രണ്ടു പേര്‍ തമ്മിലുള്ള സംഘട്ടനമായി ചാനല്‍ ചര്‍ച്ചകള്‍ മാറിയിട്ടില്ല. ഇപ്പോള്‍ അതും സംഭവിച്ചിരിക്കുകയാണ്. പാകിസ്ഥാനിലാണ് സംഭവം. ഇമ്രാന്‍ ഖാന്റെ തെഹരീക്-എ-ഇന്‍സാഫ് പാര്‍ട്ടിയുടെ നേതാവായ മന്‍സൂര്‍ അലി സിയാലും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കറാച്ചി പ്രസ് ക്ലബിന്റെ പ്രസിഡന്റുമായ ഇംതിയാസ് ഖാന്‍ ഫറാനും തമ്മിലായിരുന്നു കയ്യാങ്കളി.

ലൈവ് ചര്‍ച്ചക്കിടെയായിരുന്നു സംഭവം. അടുത്ത സീറ്റുകളില്‍ ഇരുന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്ന ഇരുവരും തര്‍ക്കം ആരംഭിക്കുകയും സിയാല്‍ ഇംതിയാസ് ഖാനെ ആക്രമിക്കുകയുമായിരുന്നു. നിലത്തു വീണ ഇംതിയാസ് ഖാനെ സിയാല്‍ ഇടിക്കുകയും തല്ലുകയും ചെയ്തു. ഇതിനു പിന്നാലെ സിയാല്‍ സീറ്റില്‍ വന്നിരുന്നു. ശേഷം ഇംതിയാസ് ഖാനും കസേരയിലെത്തി. പിന്നീട് ഒന്നും സംഭവിക്കാത്തതു പോലെ ചര്‍ച്ച തുടരുകയും ചെയ്തു.

വീഡിയോ കാണാം