സല്‍മാന്‍ രാജാവിന്റെ മകളുടെ തടവ് ശിക്ഷ തല്‍ക്കാലത്തേക്ക് നടപ്പിലാക്കില്ല

ഹസ്സയുടെ ചിത്രമെടുക്കാന് ശ്രമിച്ചതിനായിരുന്നു മര്ദ്ദനം.
 | 
സല്‍മാന്‍ രാജാവിന്റെ മകളുടെ തടവ് ശിക്ഷ തല്‍ക്കാലത്തേക്ക് നടപ്പിലാക്കില്ല

പാരിസ്: സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മകള്‍ ഹസ്സ രാജകുമാരിക്ക് ഫ്രഞ്ച് കോടതി വിധിച്ച തടവ് ശിക്ഷ ഉടന്‍ നടപ്പിലാക്കില്ല. ഉത്തരവിന് താല്‍ക്കാലിക സ്റ്റേ അനുവദിച്ചതായി കോടതി അറിയിച്ചു. രാജകുമാരിയുടെ അംഗരക്ഷകര്‍ തൊഴിലാളിയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് 10 മാസം ശിക്ഷ വിധിച്ചത്. ഹസ്സയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചതിനായിരുന്നു മര്‍ദ്ദനം. തുടര്‍ന്ന് ഇയാല്‍ പോലീസിന് പരാതി നല്‍കി.

അന്വേഷണത്തില്‍ ഹസ്സ കുറ്റം ചെയ്തതായി കണ്ടെത്തിയ കോടതി പത്ത് മാസം തടവ് ശിക്ഷ വിധിച്ചു. കേസില്‍ അപ്പീല്‍ പോകാനാണ് ഹസ്സയുടെ തീരുമാനം. തൊഴിലാളിയായ അഷ്‌റഫ് ഈദ് എന്ന യുവാവ് ഹസ്സയുടെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ചതാണ് സംഭവത്തിന്റെ തുടക്കം. അംഗരക്ഷകര്‍ ഇയാളെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം രാജകുമാരിയുടെ കാലില്‍ വീണ് മാപ്പ് അപേക്ഷിക്കാന്‍ ഉത്തരവിട്ടു. തന്റെ ഫോണ്‍ പിടിച്ചുവാങ്ങിയ ശേഷം ഒരു പട്ടിയോട് പെരുമാറുന്നതിന് സമാനമായ രീതിയിലാണ് അവര്‍ പെരുമാറിയതെന്ന് അഷ്‌റഫ് പോലീസിനോട് പറഞ്ഞിരുന്നു.

ശിക്ഷ താല്‍ക്കാലികമായി മാത്രമാണ് തടഞ്ഞിരിക്കുന്നത്. അതിനാല്‍ അപ്പീല്‍ പോയില്ലെങ്കില്‍ ഹസ്സ ജയിലില്‍ പോകേണ്ടി വരും. തനിക്കെതിരായ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണ്. അഷ്‌റഫ് ആരോപിച്ചിരിക്കുന്ന കാര്യങ്ങള്‍ നടന്നിട്ടില്ല. താന്‍ തെറ്റായൊന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഹസ്സ പ്രതികരിച്ചു.