ബേനസീര്‍ ഭൂട്ടോ വധം; മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് പിടികിട്ടാപ്പുള്ളി

പാകിസ്ഥാന് മുന് പ്രധാനമന്ത്രി ബേനസീര് ഭൂട്ടോ കൊല്ലപ്പെട്ട സംഭവത്തില് മുന് പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പര്വേസ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കേസില് കുറ്റാരോപിതരായിരുന്ന 5 പേരെ വെറുതെ വിടുകയും ചെയ്തു.
 | 

ബേനസീര്‍ ഭൂട്ടോ വധം; മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് പിടികിട്ടാപ്പുള്ളി

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പര്‍വേസ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കേസില്‍ കുറ്റാരോപിതരായിരുന്ന 5 പേരെ വെറുതെ വിടുകയും ചെയ്തു. പാക് ഭീകരവിരുദ്ധ കോടതിയുടേതാണ് ഉത്തരവ്.

ബേനസീര്‍ കൊല്ലപ്പെടുമ്പോള്‍ മുഷറഫായിരുന്നു പ്രസിഡന്റ്. സംഭവം നടന്ന് പത്ത് വര്‍ഷമാകുന്ന സമയത്താണ് കോടതി ഈ ഉത്തരവ് ഇട്ടിരിക്കുന്നത്. കേസില്‍ പ്രതിയായ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ സൗദ് അസീസിന് 17 വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചു. 2013ലാണ് മുഷറഫിനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. ഇതിനു പിന്നാലെ മുഷറഫ് ദുബായിലേക്ക് കടന്നു.

റാവല്‍പിണ്ടിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുമ്പോളാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെടുന്നത്. ഭൂട്ടോയെ ലക്ഷ്യമിട്ട് വെടിവെപ്പും ബോംബ് സ്‌ഫോടനവും നടക്കുകയായിരുന്നു.