കഞ്ചാവ് തോട്ടം സംരക്ഷിക്കാന്‍ പാമ്പുകളും

യു.കെ.യിലെ എസെക്സിലെ ഒരു കഞ്ചാവ് തോട്ടത്തില് നടത്തിയ കഞ്ചാവ് വേട്ടക്കിടെ തോട്ടം സംരക്ഷിക്കാന് നിയോഗിക്കപ്പെട്ട കാവല്ക്കാരെ കണ്ട് പൊലീസ് ഉദ്യോഗസ്ഥര് ഞെട്ടി. 24 ഉഗ്രവിഷമുളള പാമ്പുകളെയായിരുന്നു പൊലീസ് അവിടെ കണ്ടെത്തിയത്. വീടിനോട് ചേര്ന്ന് വളര്ത്തിയ 56 കഞ്ചാവ് ചെടികളാണ് ഇവിടെ ഉണ്ടായിരുന്നത്.
 | 

കഞ്ചാവ് തോട്ടം സംരക്ഷിക്കാന്‍ പാമ്പുകളും
ലണ്ടന്‍: യു.കെ.യിലെ എസെക്‌സിലെ ഒരു കഞ്ചാവ് തോട്ടത്തില്‍ നടത്തിയ കഞ്ചാവ് വേട്ടക്കിടെ തോട്ടം സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട കാവല്‍ക്കാരെ കണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഞെട്ടി. 24 ഉഗ്രവിഷമുളള പാമ്പുകളെയായിരുന്നു പൊലീസ് അവിടെ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്ന് വളര്‍ത്തിയ 56 കഞ്ചാവ് ചെടികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിന് പുറമെ ആറ് ചത്ത പാമ്പുകളെയും കണ്ടെത്തി. ഇവയ്ക്ക് പുറമെ തവള അടക്കമുളള മറ്റ് ചില ഉഭയ ജീവികളെയും കണ്ടെത്തിയിട്ടുണ്ട്.

പൊലീസ് കണ്ടെത്തിയ കഞ്ചാവ് ചെടികള്‍ക്ക് 30000 പൗണ്ട് വിപണി വിലയുണ്ട്. ബാസില്‍ഡണില്‍ കഞ്ചാവ് കൃഷിയുളളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലിലാണ് ഇത് കണ്ടെത്തിയത്. സംഭവത്തില്‍ ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ആരെയെങ്കിലും കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പൊലീസുമായി ബന്ധപ്പെടാനറിയിപ്പുണ്ട്. പാമ്പുകളെയും മറ്റും വന്യജീവി അധികൃതര്‍ക്ക് കൈമാറി. സ്ഥലത്ത് മയക്ക് മരുന്ന് ഉത്പാദനം നടക്കുന്നുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.