പാമ്പിനെക്കണ്ട് അലറിവിളിച്ചോടുന്ന ദക്ഷിണാഫ്രിക്കന്‍ പോലീസുകാരന്റെ വീഡിയോ വൈറല്‍; വീഡിയോ കാണാം

പാമ്പിനെ പേടിച്ചോടുന്ന പോലീസുകാരന്റെ വീഡിയോ വൈറല്. ദക്ഷിണാഫ്രിക്കയിലാണ് പോലീസുകാരന് പാമ്പിനെക്കണ്ട് പേടിച്ച് അലറിവിളിച്ച് ഓടുന്നത്. 39 സെക്കന്റ് മാത്രം ദൈര്ഘ്യമുള്ള ഈ വിഡിയോ ഇതിനകം ആയിരക്കണക്കിനാളുകള് കണ്ടുകഴിഞ്ഞു.
 | 

പാമ്പിനെക്കണ്ട് അലറിവിളിച്ചോടുന്ന ദക്ഷിണാഫ്രിക്കന്‍ പോലീസുകാരന്റെ വീഡിയോ വൈറല്‍; വീഡിയോ കാണാം

പ്രിട്ടോറിയ: പാമ്പിനെ പേടിച്ചോടുന്ന പോലീസുകാരന്റെ വീഡിയോ വൈറല്‍. ദക്ഷിണാഫ്രിക്കയിലാണ് പോലീസുകാരന്‍ പാമ്പിനെക്കണ്ട് പേടിച്ച് അലറിവിളിച്ച് ഓടുന്നത്. 39 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ വിഡിയോ ഇതിനകം ആയിരക്കണക്കിനാളുകള്‍ കണ്ടുകഴിഞ്ഞു.

വനാതിര്‍ത്തിയില്‍ നായയെ അഴിച്ചുവിടുന്നതോടെയാണ് വിഡിയോ ആരംഭിക്കുന്നത്. നായയെ അഴിച്ചുവിട്ട് പോലീസുകാരന്‍ അതിന്റെ ഓട്ടം ശ്രദ്ധിച്ചു നില്‍ക്കുന്നു. അല്‍പം ഓടിയ നായ എന്തോ കണ്ടിട്ടെന്നപോലെ ഒരിടത്ത് ചികയുന്നതു ശ്രദ്ധിച്ച പോലീസുകാരന്‍ അതിന്റെ പിന്നാലെയെത്തുന്നു. തുടര്‍ന്ന് അലറിക്കരഞ്ഞ് പാമ്പെന്നുപറഞ്ഞ് ഓടുന്ന പോലീസുകാരന്‍ ചിരിപടര്‍ത്തുന്നു.

സഹപ്രവര്‍ത്തകരെ മറികടന്നാണ് പാമ്പിനെ പേടിച്ച് പോലീസുകാരന്റെ ഓട്ടം. ഒരു സഹപ്രവര്‍ത്തകനാണ് ഈ രംഗങ്ങളത്രയും ക്യാമറയില്‍ പകര്‍ത്തിയത്.