2020-ഓടെ യൂറോപ്യൻ യൂണിയനിൽ അംഗത്വമെടുക്കാൻ ഉക്രൈൻ തീരുമാനം

2020-ഓടെ യൂറോപ്യൻ യൂണിയനിൽ അംഗത്വമെടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഉക്രൈൻ പ്രസിഡന്റ് പൊറോഷെങ്കോവ്. ഇതിനു മുന്നോടിയായി യൂണിയനുമായി രാഷ്ട്രീയ സാമ്പത്തിക സഹകരണ കരാറിൽ ഏർപ്പെട്ടതായും അദ്ദേഹം അറിയിച്ചു. ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
 | 

2020-ഓടെ യൂറോപ്യൻ യൂണിയനിൽ അംഗത്വമെടുക്കാൻ ഉക്രൈൻ തീരുമാനം

കീവ്: 2020-ഓടെ യൂറോപ്യൻ യൂണിയനിൽ അംഗത്വമെടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഉക്രൈൻ പ്രസിഡന്റ് പൊറോഷെങ്കോവ്. ഇതിനു മുന്നോടിയായി യൂണിയനുമായി രാഷ്ട്രീയ സാമ്പത്തിക സഹകരണ കരാറിൽ ഏർപ്പെട്ടതായും അദ്ദേഹം അറിയിച്ചു. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

റഷ്യയ്ക്ക് മേൽ തൽക്കാലിക ഉപരോധം ഏർപ്പെടുത്താനും റഷ്യയിലേക്കുള്ള എല്ലാ അതിർത്തികളും അടച്ചിടാനും പൊറോഷെങ്കോവ് നിർദ്ദേശിച്ചു. റോഡ് കടൽ ഗതാഗതത്തിന് പുറമെ കാൽനട യാത്രയും നിരോധിക്കാനാണ് പൊറോഷെങ്കോവിന്റെ നിർദ്ദേശം. കിഴക്കൻ റഷ്യയിലെ വിഘടനവാദികൾക്ക് ആയുധങ്ങളും മറ്റും എത്തിക്കുന്നത് റഷ്യയാണെന്നാണ് ഉക്രൈന്റെ ആരോപണം. പാശ്ചാത്യ രാഷ്ട്രങ്ങളെല്ലാം റഷ്യക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ഉക്രൈനിൽ നിന്ന് വിട്ടു പോരാൻ റഷ്യ ക്രിമിയയെ സഹായിച്ചതോടെയാണ് റഷ്യയും ഉക്രൈനും തമ്മിലുള്ള പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. ക്രിമിയയിൽ നടന്ന ജനഹിത പരിശോധനയിൽ ഭൂരിഭാഗം ജനങ്ങളും റഷ്യൻ അനുകൂല നിലപാടാണ് സ്വീകരിച്ചത്.