ഉഗാണ്ട പാര്‍ലമെന്റില്‍ അംഗങ്ങള്‍ ഏറ്റുമുട്ടി; കസേര പ്രയോഗവും കയ്യാങ്കളിയും സോഷ്യല്‍ മീഡിയയില്‍; വീഡിയോ കാണാം

ഉഗാണ്ട പാര്ലമെന്റില് കൂട്ടയടി. പ്രസിഡന്റിന്റെ കാലാവധി നീട്ടി നല്കുന്നത് സംബന്ധിച്ച് നടന്ന ചര്ച്ചക്കിടെയാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലടിച്ചത്. ഇരിപ്പിടങ്ങള് തകര്ക്കുകയും കസേരകള് ഉപയോഗിച്ച് തമ്മില് തല്ലുകയും ഒരാളെ കൂട്ടം ചേര്ന്ന് ആക്രമിക്കുകയും തൂക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച നടന്ന സംഘര്ഷത്തിന്റെ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് പടരുകയാണ്.
 | 

ഉഗാണ്ട പാര്‍ലമെന്റില്‍ അംഗങ്ങള്‍ ഏറ്റുമുട്ടി; കസേര പ്രയോഗവും കയ്യാങ്കളിയും സോഷ്യല്‍ മീഡിയയില്‍; വീഡിയോ കാണാം

കംപാല: ഉഗാണ്ട പാര്‍ലമെന്റില്‍ കൂട്ടയടി. പ്രസിഡന്റിന്റെ കാലാവധി നീട്ടി നല്‍കുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചക്കിടെയാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലടിച്ചത്. ഇരിപ്പിടങ്ങള്‍ തകര്‍ക്കുകയും കസേരകള്‍ ഉപയോഗിച്ച് തമ്മില്‍ തല്ലുകയും ഒരാളെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയും തൂക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പടരുകയാണ്.

മുപ്പതു വര്‍ഷത്തോളമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന യോവേരി മുസേവനിയുടെ കാലാവധി നീട്ടി നല്‍കാനുള്ള നീക്കം പ്രതിപക്ഷം എതിര്‍ത്തതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഉഗാണ്ടയുടെ ഭരണഘടനയനുസരിച്ച് 75 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ 73 വയസുള്ള മുസേവനിക്ക് 2021 വരെ കാലാവധി നീട്ടി നല്‍കാന്‍ നിയമനിര്‍മാണം നടത്താനായിരുന്നു ഭരണപക്ഷം നീക്കം നടത്തിയത്.

പ്രതിപക്ഷം ഇതില്‍ എതിര്‍പ്പ് അറിയിച്ചതിനു പിന്നാലെ പാര്‍ലമെന്റ് യുദ്ധക്കളമായി മാറുകയായിരുന്നു. മൈക്ക് സ്റ്റാന്‍ഡുകളും കസേരകളും ആയുധമാക്കിയായിരുന്നു പാര്‍ലമെന്റ് അംഗങ്ങളുടെ കയ്യാങ്കളി. ഇരുപക്ഷത്തെയും സമാധാനിപ്പിക്കാന്‍ സ്പീക്കര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അല്‍പസമയത്തിനു ശേഷം സമാധാനം വീണ്ടെടുത്ത് സഭാനടപടികള്‍ തുടങ്ങിയെങ്കിലും പ്രതിപക്ഷം ദേശീയഗാനം ആലപിച്ചുകൊണ്ട് നടപടികള്‍ തടസപ്പെടുത്തി. സഭയിലെ ബഹളം തെരുവിലേക്കും വ്യാപിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.