അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു

ആന്ധ്രാ സ്വദേശിയായി വിദ്യാർത്ഥി അമേരിക്കയിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. സായി കിരൺ എന്ന 21 കാരനാണ് കൊല്ലപ്പെട്ടത്. പിടിച്ചുപറിക്കാരുടെ സംഘമാണ് സായി കിരണെിനെ വെടിവെച്ച് കൊന്നതെന്നാണ് പോലീസ് നൽകുന്ന വിവരം.
 | 

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു
ഹൈദരബാദ്: ആന്ധ്രാ സ്വദേശിയായി വിദ്യാർത്ഥി അമേരിക്കയിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. സായി കിരൺ എന്ന 21 കാരനാണ് കൊല്ലപ്പെട്ടത്. പിടിച്ചുപറിക്കാരുടെ സംഘമാണ് സായി കിരണെിനെ വെടിവെച്ച് കൊന്നതെന്നാണ് പോലീസ് നൽകുന്ന വിവരം.

മിയാമി സർവലാശാലയിൽ വിദ്യാർത്ഥിയായ സായി കിരൺ തെരുവിലൂടെ പോകുമ്പോൾ പിടിച്ച്പറിക്കാരുടെ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. സായി കിരണിന്റെ പക്കലുള്ള ഐ ഫോൺ പിടിച്ച് വാങ്ങുന്നതിനിടെയാണ് വെടിവെച്ചതെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ മാസമാണ് ഇയാൾ അമേരിക്കയിലേക്ക് പോയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി സംസ്ഥാന സർക്കാരിലും കേന്ദ്ര സർക്കാരിലും അപേക്ഷ നൽകിയിരിക്കുകയാണ് സായിയുടെ കുടുംബം.