ചാള്‍സ് രാജകുമാരന് കൊറോണ സ്ഥിരീകരിച്ചു

ബ്രിട്ടീഷ് കിരീടാവകാശി ചാള്സ് രാജകുമാരന് കൊറോണ ബാധ സ്ഥിരീകരിച്ചു.
 | 
ചാള്‍സ് രാജകുമാരന് കൊറോണ സ്ഥിരീകരിച്ചു

ലണ്ടന്‍: ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന് കൊറോണ ബാധ സ്ഥിരീകരിച്ചു. ബക്കിംഗ്ഹാം കൊട്ടാരമാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് ബാധയുടെ ചില ലക്ഷണങ്ങള്‍ അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ടെന്നും എന്നാല്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ചാള്‍സും ഭാര്യ കാമിലയും സ്‌കോട്ട്‌ലന്‍ഡിലെ ക്ലാരന്‍സ് ഹൗസില്‍ സ്വയം ഐസോലേഷനില്‍ കഴിയുകയാണ്.

കാമിലയ്ക്ക് കൊറോണ പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. കഴിഞ്ഞയാഴ്ചകളില്‍ പൊതുജനങ്ങുമായി അദ്ദേഹം ഇടപഴകിയിരുന്നതിനാല്‍ ആരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന കാര്യം വ്യക്തമല്ലെന്നും പ്രസ്താവന പറയുന്നു. കൊട്ടാരം ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് എലിസബത്ത് രാജ്ഞിയെയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനെയും ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്ന് വിന്‍ഡ്‌സര്‍ കാസിലിലേക്ക് മാറ്റിയിരുന്നു.

ബ്രിട്ടനില്‍ ആകെ 8000ത്തോളം പേര്‍ക്കാണ് കൊവിഡ് 19 രോഗം ബാധിച്ചതായി കണ്ടെത്തിയത്. 422 പേര്‍ രോഗം ബാധിച്ച് മരിച്ചിരുന്നു.