മുസ്ലിം തടവുകാർക്ക് താടി വളർത്താമെന്ന് യു.എസ് സുപ്രീംകോടതി

വിശ്വാസത്തിന്റെ ഭാഗമായി മുസ്ലിം തടവുകാർ താടി വളർത്താമെന്ന് യു.എസ് സുപ്രീംകോടതി. ശിക്ഷയിൽ കഴിയുന്ന മുസ്ലിം തടവുകാർക്ക് മതവിശ്വാസത്തിന്റെ ഭാഗമായി താടി വളർത്തുന്നതിന് തടസമില്ലെന്ന് കോടതി അറിയിച്ചു.
 | 
മുസ്ലിം തടവുകാർക്ക് താടി വളർത്താമെന്ന് യു.എസ് സുപ്രീംകോടതി

 
വാഷിങ്ടൺ: വിശ്വാസത്തിന്റെ ഭാഗമായി മുസ്ലിം തടവുകാർ താടി വളർത്താമെന്ന് യു.എസ് സുപ്രീംകോടതി. മതവിശ്വാസത്തിന്റെ ഭാഗമായി ശിക്ഷയിൽ കഴിയുന്ന മുസ്ലിം തടവുകാർക്ക് താടി വളർത്തുന്നതിന് തടസമില്ലെന്ന് കോടതി അറിയിച്ചു. യു.എസ് ജയിലുകളിൽ തടവുകാർക്ക് താടി പാടില്ലെന്നാണ് നിയമം. ഇത് മത സ്വാതന്ത്ര്യത്തിനെതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

നിർബന്ധപൂർവ്വം തന്റെ താടി വടിച്ചെന്ന് കാണിച്ച് അബ്ദുൾ മാലിക് മുഹമ്മദ് എന്നയാളാണ് സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്. ഹർജി പരിഗണിച്ച കോടതി ഇയാൾക്ക് അരയിഞ്ച് നീളത്തിൽ താടി വളർത്താനുള്ള അനുവാദം നൽകി. രാജ്യത്തെ 40 ഓളം ജയിലുകളിൽ തടവുകാർക്ക് താടി വളർത്തുന്നതിന് നിലവിൽ തടസ്സമില്ല. എന്നാൽ അലബാമ, അർകൻസാസ്, ഫ്‌ളോറിഡ, ജോർജിയ, ടെക്‌സാസ്, വിർജീനിയ എന്നിവിടങ്ങളിൽ ഇത് നിയമവിരുദ്ധമാണ്.

നിയമവിരുദ്ധമായ വസ്തുക്കൾ ജയിലിനകത്തേയ്ക്ക് കടത്തുന്ന പ്രവണത ഇല്ലാതാക്കുന്നതിനാണ് ഷേവ് ചെയ്യണമെന്ന നിയമം കർശനമാക്കിയതെന്ന് ജയിൽ അധികൃതർ കോടതിയിൽ വ്യക്തമാക്കി. മയക്കുമരുന്ന്, ബ്ലേഡ് തുടങ്ങി സിംകാർഡ് വരെ തടവുകാർ താടിക്കുള്ളിൽ ഒളിപ്പിക്കാറുണ്ടെന്ന് അറിയിച്ചപ്പോൾ ഇതിൽ കൂടുതൽ സാധനങ്ങൾ വസ്ത്രത്തിലോ ഷൂസിലോ വച്ച് തടവുകാർക്ക് കടത്താനാകുമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് സാമുവൽ എ അലിറ്റോയാണ് വിധി പ്രസ്താവിച്ചത്.