കൊറിയൻ കപ്പലപകടം; ക്യാപ്റ്റന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

294 പേരുടെ മരണത്തിനിടയാക്കിയ ദക്ഷിണ കൊറിയൻ ഫെറി അപകടത്തിന് കാരണക്കാർക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ഫെറിയുടെ ക്യാപ്റ്റൻ ലീ ജൂണിന് വധശിക്ഷയും മൂന്ന് ജീവനക്കാർക്ക് ആജീവനാന്തം കഠിന തടവും നൽകണമെന്നാണ് അഭിഭാഷകർ ആവശ്യപ്പെട്ടത്. കപ്പൽ മുങ്ങുമ്പോൾ രക്ഷപ്പെട്ട പ്രധാന വനിതാ ജീവനക്കാരിക്ക് 30 വർഷത്തെ തടവാണ് നിർദ്ദേശിക്കപ്പെട്ടത്.
 | 
കൊറിയൻ കപ്പലപകടം; ക്യാപ്റ്റന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ


സിയോൾ
: 294 പേരുടെ മരണത്തിനിടയാക്കിയ ദക്ഷിണ കൊറിയൻ ഫെറി അപകടത്തിന് കാരണക്കാർക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ഫെറിയുടെ ക്യാപ്റ്റൻ ലീ ജൂണിന് വധശിക്ഷയും മൂന്ന് ജീവനക്കാർക്ക് ആജീവനാന്തം കഠിന തടവും നൽകണമെന്നാണ് അഭിഭാഷകർ ആവശ്യപ്പെട്ടത്. കപ്പൽ മുങ്ങുമ്പോൾ രക്ഷപ്പെട്ട പ്രധാന വനിതാ ജീവനക്കാരിക്ക് 30 വർഷത്തെ തടവാണ് നിർദ്ദേശിക്കപ്പെട്ടത്.

അപകട സമയത്ത് രക്ഷാപ്രവർത്തനത്തിനാവശ്യമായ കാര്യങ്ങൾ ക്യാപ്റ്റനും ജീവനക്കാരും നൽകിയില്ലെന്നും യാത്രക്കാർക്ക് രക്ഷപ്പെടാനായി ലൈഫ് റാഫ്റ്റ് സൗകര്യങ്ങൾ യഥാസമയം അനുവദിച്ചില്ലെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. കൃത്യവിലോപം, നാവിക നിയമങ്ങളുടെ ലംഘനം ഉൾപ്പെടെ അഞ്ചോളം വകുപ്പുകളാ ക്യാപ്റ്റന് മേൽ ചുമത്തിയത്. സ്‌കൂൾ വിദ്യാർഥികളുമായി വിനോദസഞ്ചാര ദ്വീപിലേക്കു പുറപ്പെട്ട ഫെറി ഏപ്രിൽ 16-നാണ് അപകടത്തിൽപ്പെട്ടത്.