മെസ്സിയുടെ ശിക്ഷ കോടതി ശരിവെച്ചു

ലയണല് മെസ്സിയുടെ തടവ് ശിക്ഷ കോടതി ശരിവെച്ചു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് മെസ്സിയെ തടവിന് വിധിച്ച കീഴ്കോടതി വിധിയാണ് സ്പെയിന് സുപ്രീം കോടതി ഇപ്പോള് ശരിവെച്ചിര്ക്കുന്നത്. മെസ്സി നികുതി വെട്ടിപ്പ് നടത്തിയെന്ന് തെളിഞ്ഞതിനെ തുടര്ന്ന് നേരത്തേ 21 മാസം തടവ് അനുഭവിക്കാനായിരുന്നു കീഴ്കോടതി വിധിച്ചത്. ഈ വിധിയാണ് സുപ്രീം കോടതി ശരിവെച്ചിരിക്കുന്നത്
 | 

മെസ്സിയുടെ ശിക്ഷ കോടതി ശരിവെച്ചു

സ്‌പെയിന്‍: ലയണല്‍ മെസ്സിയുടെ തടവ് ശിക്ഷ കോടതി ശരിവെച്ചു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് മെസ്സിയെ തടവിന് വിധിച്ച കീഴ്‌കോടതി വിധിയാണ് സ്‌പെയിന്‍ സുപ്രീം കോടതി ഇപ്പോള്‍ ശരിവെച്ചിര്ക്കുന്നത്. മെസ്സി നികുതി വെട്ടിപ്പ് നടത്തിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് നേരത്തേ 21 മാസം തടവ് അനുഭവിക്കാനായിരുന്നു കീഴ്‌കോടതി വിധിച്ചത്. ഇത് റദ്ദാക്കണമെന്നുള്ള മെസ്സിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് സ്പാനിഷ്് സുപ്രീം കോടതിയുടെ ഉത്തരവ്.

2007-2009 വര്‍ഷങ്ങള്‍ക്കിടയില്‍ 30 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് മെസ്സിയും പിതാവായ ജോര്‍ജ്ജിയും ചേര്‍ന്ന് നടത്തിയതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഇതോടെ കഴിഞ്ഞ ജൂലൈയിലാണ് ബാഴ്‌സലോണ കോടതി മെസിക്കും പിതാവിനുമെതിരെ ശിക്ഷ വിധിച്ചത്. എന്നാല്‍ 2 വര്‍ഷത്തില്‍ താഴെയുള്ള ക്രിമിനല്‍ അല്ലാത്ത കേസുകളില്‍ സ്പാനിഷ് നിയമം നല്‍കുന്ന ഇളവ് പ്രകാരം മെസ്സി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരില്ലെന്നാണ് സൂചന.

ലോകത്തെ തന്നെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളാണ് ലയണല്‍ മെസ്സി. അര്‍ജന്റീനക്ക് വേണ്ടി ദേശീയ ടീമില്‍ കളിക്കുന്ന മെസ്സി ബാഴ്‌സലോണ ക്ലബിന്റെ ഏറ്റവും മികച്ച താരം കൂടിയാണ്.