ഖത്തര്‍ ആരോഗ്യ മന്ത്രാലയം രണ്ടായിരത്തിലധികം ഒഴിവുകളില്‍ നിയമനം നടത്താനൊരുങ്ങുന്നു

ഖത്തര് ആരോഗ്യമന്ത്രാലയം 2690 ഒഴിവുകളിലേക്ക് നിയമനം നടത്താനൊരുങ്ങുന്നു. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയാണ് അപേക്ഷകള് സമര്പ്പിക്കേണ്ടത്. ക്ലിനിക്കല്, നോണ് ക്ലിനിക്കല് വിഭാഗങ്ങളില് ഈ വര്ഷം അവസാനത്തോടെ നിയമനം പൂര്ത്തിയാക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. വിദേശികള്ക്കും നിയമനം നല്കുമെങ്കിലും ക്ലിനിക്കല് വിഭാഗത്തില് മാത്രമായി ഇത് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഉടന്തന്നെ പ്രവര്ത്തനം ആരംഭിക്കാനിരിക്കുന്ന ഹമദ് ബിന് ഖലീഫ മെഡിക്കല് സിറ്റിയിലേക്കാണ് നിയമനങ്ങള്.
 | 

ഖത്തര്‍ ആരോഗ്യ മന്ത്രാലയം രണ്ടായിരത്തിലധികം ഒഴിവുകളില്‍ നിയമനം നടത്താനൊരുങ്ങുന്നു

ദോഹ: ഖത്തര്‍ ആരോഗ്യമന്ത്രാലയം 2690 ഒഴിവുകളിലേക്ക് നിയമനം നടത്താനൊരുങ്ങുന്നു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ക്ലിനിക്കല്‍, നോണ്‍ ക്ലിനിക്കല്‍ വിഭാഗങ്ങളില്‍ ഈ വര്‍ഷം അവസാനത്തോടെ നിയമനം പൂര്‍ത്തിയാക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. വിദേശികള്‍ക്കും നിയമനം നല്‍കുമെങ്കിലും ക്ലിനിക്കല്‍ വിഭാഗത്തില്‍ മാത്രമായി ഇത് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഉടന്‍തന്നെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലേക്കാണ് നിയമനങ്ങള്‍.

ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ നടക്കുന്ന ഏറ്റവും വലിയ റിക്രൂട്ട്‌മെന്റാണ് ഇതെന്നാണ് വിവരം. തൊഴില്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെയാണ് ഖത്തറില്‍ ഇത്രയും ഒഴിവുകള്‍ പ്രഖ്യാപിക്കുന്നത്. അഡമിനിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള ജോലികളില്‍ ഖത്തര്‍ സ്വദേശികളെ മാത്രമേ പരിഗണിക്കൂ. ഇതിനോടകം പതിനയ്യായിരത്തിലേറെ അപേക്ഷകള്‍ ലഭിച്ചതായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു.