ഖത്തര്‍ സ്വദേശികള്‍ക്കും താമസക്കാര്‍ക്കും യുഎഇ വഴി യാത്രാവിലക്ക്; മലയാളികളടക്കമുള്ള പ്രവാസികളുടെ യാത്ര പ്രതിസന്ധിയിലായേക്കും

ഖത്തര് എയര്വേയ്സിന്റെ ഓഫീസുകള് യുഎഇയില് പ്രവര്ത്തിക്കരുതെന്ന ഉത്തരവിന് പിന്നാലെ യുഎഇ ഭരണകൂടം കൂടുതല് കര്ശനമായ നടപടികളിലേക്ക്. ഖത്തര് പൗരന്മാര്ക്കും ഖത്തറില് റസിഡന്സ് വിസ ഉള്ളവര്ക്കും യുഎഇ യാത്രാവിലക്ക് ഏര്പ്പെടുത്തി. എമിറേറ്റുകളിലേക്ക് വരാനോ യുഎഇ വഴി മറ്റെവിടേക്കെങ്കിലും പോകാനുള്ള ട്രാന്സിറ്റ് സംവിധാനവും നിര്ത്തിവെച്ചു
 | 

ഖത്തര്‍ സ്വദേശികള്‍ക്കും താമസക്കാര്‍ക്കും യുഎഇ വഴി യാത്രാവിലക്ക്; മലയാളികളടക്കമുള്ള പ്രവാസികളുടെ യാത്ര പ്രതിസന്ധിയിലായേക്കും

ദുബായ്: ഖത്തര്‍ എയര്‍വേയ്‌സിന്റെ ഓഫീസുകള്‍ യുഎഇയില്‍ പ്രവര്‍ത്തിക്കരുതെന്ന ഉത്തരവിന് പിന്നാലെ യുഎഇ ഭരണകൂടം കൂടുതല്‍ കര്‍ശനമായ നടപടികളിലേക്ക്. ഖത്തര്‍ പൗരന്‍മാര്‍ക്കും ഖത്തറില്‍ റസിഡന്‍സ് വിസ ഉള്ളവര്‍ക്കും യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. എമിറേറ്റുകളിലേക്ക് വരാനോ യുഎഇ വഴി മറ്റെവിടേക്കെങ്കിലും പോകാനുള്ള ട്രാന്‍സിറ്റ് സംവിധാനവും നിര്‍ത്തിവെച്ചു.

ഇതോടെ ഖത്തറില്‍ റസിഡന്റ് വിസ സ്വന്തമായുള്ള പ്രവാസികള്‍ക്കും യുഎഇ വഴി സ്വന്തം രാജ്യത്തേക്ക് പോകാനും സാധിക്കാതെ വരും. മലയാളികളടക്കമുള്ള പ്രവാസികളെ ഏറെ ആശങ്കപ്പെടുത്തുന്നതാണ് യുഎഇ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം.