ബ്രിട്ടനിലേക്കുള്ള സിറിയന്‍അഭയാര്‍ത്ഥികളുടെ ആദ്യ സംഘം അടുത്തയാഴ്ച ഗ്ലാസ്‌ഗോയിലെത്തും

ബ്രിട്ടനിലേക്കുള്ള സിറിയന് അഭയാര്ത്ഥികളെയും വഹിച്ചുളള ആദ്യ വിമാനം അടുത്തയാഴ്ച ഗ്ലാസ്ഗോയിലിറങ്ങും. അഭയാര്ത്ഥികളെ പുനരധിവസിപ്പിക്കാനുളള ബ്രിട്ടീഷ് തീരുമാനത്തിന്റെ ഭാഗമായി എത്തുന്ന അഭയാര്ത്ഥികളുടെ ആദ്യ സംഘമാണ് ഇത്. ക്രിസ്തുമസോടെ ആയിരം അഭയാര്ത്ഥികളെ ബ്രിട്ടന് പുനരധിവസിപ്പിക്കുമെന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ വാഗ്ദാനം ഇതോടെ സാക്ഷാത്ക്കരിക്കപ്പെടുകയാണ്.
 | 
ബ്രിട്ടനിലേക്കുള്ള സിറിയന്‍അഭയാര്‍ത്ഥികളുടെ ആദ്യ സംഘം അടുത്തയാഴ്ച ഗ്ലാസ്‌ഗോയിലെത്തും

ലണ്ടന്‍: ബ്രിട്ടനിലേക്കുള്ള സിറിയന്‍ അഭയാര്‍ത്ഥികളെയും വഹിച്ചുളള ആദ്യ വിമാനം അടുത്തയാഴ്ച ഗ്ലാസ്‌ഗോയിലിറങ്ങും. അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാനുളള ബ്രിട്ടീഷ് തീരുമാനത്തിന്റെ ഭാഗമായി എത്തുന്ന അഭയാര്‍ത്ഥികളുടെ ആദ്യ സംഘമാണ് ഇത്. ക്രിസ്തുമസോടെ ആയിരം അഭയാര്‍ത്ഥികളെ ബ്രിട്ടന്‍ പുനരധിവസിപ്പിക്കുമെന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ വാഗ്ദാനം ഇതോടെ സാക്ഷാത്ക്കരിക്കപ്പെടുകയാണ്. ഗ്ലാസ്‌ഗോയിലോ സമീപ പ്രദേശങ്ങളിലോ ആകും ഇവര്‍ക്ക് വേണ്ട സൗകര്യമൊരുക്കുക. ഡിസംബര്‍ ആദ്യവും സിറിയയില്‍ നിന്നുളള അഭയാര്‍ത്ഥികള്‍ രാജ്യത്തെത്തും. ഇവര്‍ ഉത്തരലണ്ടനിലെ ബാര്‍നെറ്റിലാകും പുനരധിവസിപ്പിക്കുക. ഇവരെയും വഹിച്ചുളള വിമാനം ഗാറ്റവിക്ക് വിമാനത്താവളത്തിലാകും എത്തുക.

അഭയാര്‍ത്ഥികളുമായി ആദ്യമെത്തുന്ന വിമാനം സ്‌കോട്ട്‌ലന്റിന് ഏറെ അഭിമാനമാണെന്ന് രാജ്യാന്തര വികസനകാര്യമന്ത്രി ഹംസ യൂസഫ് പറയുന്നു. സ്‌കോട്ടിഷ് ജനതയുടെ വിശാല മനഃസ്ഥിതിയുടെ തെളിവാണ് ഇവിടെയെത്തുന്ന ഓരോ അഭയാര്‍ത്ഥിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സ്‌കോട്ട്‌ലന്റില്‍ നിന്നുളള സിറിയന്‍ അഭയാര്‍ത്ഥികള്‍ സ്വന്തം രാജ്യത്തെയും സമീപ പ്രദേശങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളിലെയും യഥാര്‍ത്ഥ നരകത്തില്‍ നിന്ന് രക്ഷപ്പെട്ട് വരുന്നവരാണ്. അവരെ തങ്ങള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്ന് സ്‌കോട്ടിഷ് റഫ്യൂജി കൗണ്‍സിലിന്റെ പോളിസി മേധാവി ഗാരി ക്രിസ്റ്റി പറയുന്നു.

സര്‍ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ രാജ്യമെമ്പാടുമുളള പല സന്നദ്ധ സംഘടനകളും മുന്നോട്ട് വന്നിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ 20,000 സിറിയക്കാരെ രാജ്യത്ത് പുനരധിവസിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അഭയാര്‍ത്ഥികളെ സ്വീകരിക്കാനായി ഔദ്യോഗിക ചടങ്ങുകള്‍ സംഘടിപ്പിക്കരുതെന്ന് ആഭ്യന്തരമന്ത്രാലയം സ്‌കോട്ടിഷ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് ദീര്‍ഘകാല പുനരധിവാസ പദ്ധതിയ്ക്കുളള ഫണ്ടിംഗിനെ ബാധിക്കുമെന്നതിനാലാണ് ഈ വിലക്ക്.