അഭയാര്‍ഥികളെ കുത്തിനിറച്ചെത്തിയ ബോട്ട് തുര്‍ക്കി തീരസേന ആക്രമിച്ചു.

അഭയാര്ഥികളെ കുത്തിനിറച്ചെത്തിയ ചെറുബോട്ട് തുര്ക്കിയുടെ തീരസംരക്ഷണ സേന ആക്രമിച്ചു. സംഭവം ചിത്രീകരിച്ച ചാനല് ഫോര് ദൃശ്യങ്ങളില് നിന്ന് ബോട്ടില് പുരുഷന്മാര്ക്ക് പുറമേ നിരവധി സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നെന്നും വടികളും മറ്റും കൊണ്ട് ബോട്ടിന്റെ എന്ജിന് തകര്ക്കാന് തുര്ക്കി തീരസേന ശ്രമിക്കുന്നതിനിടെ ഒരു യുവതിക്ക് തലയ്ക്ക് അടിയേറ്റതായും ബോട്ടിലുണ്ടായവര് പിന്നീട് പറഞ്ഞു.എന്നാല് ബോട്ടിന്റെ എന്ജിന് തകര്ക്കാനുള്ള ശ്രമം വിഫലമായതോടെ കടലില് ഓളങ്ങളുണ്ടാക്കി ബോട്ട് കടലില് മുക്കാന് തീരസേന ശ്രമിച്ചതായും ചാനല് ഫോര് ചൂണ്ടിക്കാട്ടി.
 | 

അഭയാര്‍ഥികളെ കുത്തിനിറച്ചെത്തിയ ബോട്ട് തുര്‍ക്കി തീരസേന ആക്രമിച്ചു.

ഈസ്താംബൂള്‍: അഭയാര്‍ഥികളെ കുത്തിനിറച്ചെത്തിയ ചെറുബോട്ട് തുര്‍ക്കിയുടെ തീരസംരക്ഷണ സേന ആക്രമിച്ചു. സംഭവം ചിത്രീകരിച്ച ചാനല്‍ ഫോര്‍ ദൃശ്യങ്ങളില്‍ നിന്ന് ബോട്ടില്‍ പുരുഷന്‍മാര്‍ക്ക് പുറമേ നിരവധി സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നെന്നും വടികളും മറ്റും കൊണ്ട് ബോട്ടിന്റെ എന്‍ജിന്‍ തകര്‍ക്കാന്‍ തുര്‍ക്കി തീരസേന ശ്രമിക്കുന്നതിനിടെ ഒരു യുവതിക്ക് തലയ്ക്ക് അടിയേറ്റതായും ബോട്ടിലുണ്ടായവര്‍ പിന്നീട് പറഞ്ഞു.എന്നാല്‍ ബോട്ടിന്റെ എന്‍ജിന്‍ തകര്‍ക്കാനുള്ള ശ്രമം വിഫലമായതോടെ കടലില്‍ ഓളങ്ങളുണ്ടാക്കി ബോട്ട് കടലില്‍ മുക്കാന്‍ തീരസേന ശ്രമിച്ചതായും ചാനല്‍ ഫോര്‍ ചൂണ്ടിക്കാട്ടി.

അഭയാര്‍ഥികളോട് തുര്‍ക്കി സ്വീകരിക്കുന്ന കണ്ണില്‍ചോരയില്ലാത്ത നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.2.7 ദശലക്ഷം കുടിയേറ്റക്കാരെ രാജ്യത്തേക്ക് സ്വീകരിച്ചതുവഴി ലോക രാജ്യങ്ങളുടെ പ്രശംസ നേടിയ തുര്‍ക്കി ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്റെ ശക്തമായ ഇടപെടലുകളെ തുടര്‍ന്നാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാര്‍ തുര്‍ക്കിവഴി എത്തുന്നതില്‍ യുറോപ്യന്‍ യൂണിയന്‍ അസന്തുഷ്ഠി പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ തുര്‍്ക്കിയുടെ നീക്കത്തിന് ഇതാണ് കാരണമെന്നും വിമര്‍ശനമുണ്ട്.അതേസമയം സംഭവം ഫിലിമിലാക്കിയ ചാനല്‍ ഫോര്‍ ടിവി സംഘം ബോട്ട് കരയിലടുപ്പിക്കാന്‍ സഹായിച്ചു. എറിത്രിയ, കാമറൂണ്‍, കോംഗോ, സിറിയ, ഇറാക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള 40 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്.

തുര്‍ക്കി സേനയുടെ ആക്രമണത്തില്‍ ബോട്ടിലുള്ളവര്‍ക്ക് അപകടം സംഭവിക്കാനോ ബോട്ട് മുങ്ങാനോ സാധ്യതയുണ്ടാരുന്നെന്ന് ചാനല്‍ ഫോര്‍ റിപ്പോര്‍ട്ടര്‍ അലക്‌സ് തോംസണ്‍ പറഞ്ഞു.
സംഭവത്തോട് പ്രതികരിക്കാന്‍ വിസമ്മതിച്ച തുര്‍ക്കി, ഇത്തരം ബോട്ടുകള്‍ തടയാന്‍ വടിയുമായി തീരസേനയെ നിയോഗിച്ചിട്ടുള്ളതായി നേരത്തേ അറിയിച്ചിരുന്നു.അതേസമയം ആരേയും അപകടപ്പെടുത്താതെയും പരിക്കേല്‍ക്കാതെയുമാണ് തങ്ങള്‍ കുടിയേറ്റക്കാരുടെ നീക്കം വിഫലമാക്കാന്‍ ശ്രമിച്ചതെന്ന് തീരസേന പറഞ്ഞു.