ആയുസ് കണക്ക്കൂട്ടാന്‍ രക്തപരിശോധന! ആധുനിക മാര്‍ഗവുമായി ശാസ്ത്രജ്ഞര്‍

സ്വന്തം മരണസമയം ആര്ക്കെങ്കിലും മുന്കൂട്ടി പറയുവാന് കഴിയുമോ. ഇല്ലെന്നാണ് പൊതുവേ ലഭിക്കാറുള്ള ഉത്തരം. എന്നാല്, ബാസ്റ്റണ് യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര് അവകാശപ്പെടുന്നത് ഇനി മരണസമയം മുന്കൂട്ടി അറിയാന് കഴിയുമെന്നാണ്. എത്രകാലം ഒരാള് ജീവിക്കുമെന്നറിയാന് ഒരു രക്തപരിശോധന നടത്തിയാല് മതിയെന്നാണ് ശാസ്ത്രജ്ഞര് പറയുന്നത്. തിലൂടെ അവര്ക്ക് വരാനിടയുള്ള രോഗങ്ങളെക്കുറിച്ചും അതു വഴി അവരുടെ ജീവിത ദൈര്ഘ്യത്തെക്കുറിച്ചും അറിയാന് കഴിയുമത്രെ!
 | 

ആയുസ് കണക്ക്കൂട്ടാന്‍ രക്തപരിശോധന! ആധുനിക മാര്‍ഗവുമായി ശാസ്ത്രജ്ഞര്‍

ലണ്ടന്‍: സ്വന്തം മരണസമയം ആര്‍ക്കെങ്കിലും മുന്‍കൂട്ടി പറയുവാന്‍ കഴിയുമോ. ഇല്ലെന്നാണ് പൊതുവേ ലഭിക്കാറുള്ള ഉത്തരം. എന്നാല്‍, ബാസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത് ഇനി മരണസമയം മുന്‍കൂട്ടി അറിയാന്‍ കഴിയുമെന്നാണ്. എത്രകാലം ഒരാള്‍ ജീവിക്കുമെന്നറിയാന്‍ ഒരു രക്തപരിശോധന നടത്തിയാല്‍ മതിയെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. തിലൂടെ അവര്‍ക്ക് വരാനിടയുള്ള രോഗങ്ങളെക്കുറിച്ചും അതു വഴി അവരുടെ ജീവിത ദൈര്‍ഘ്യത്തെക്കുറിച്ചും അറിയാന്‍ കഴിയുമത്രെ!

കാന്‍സര്‍,ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള സാധ്യത മരണസമയത്തെക്കുറിച്ചറിയാന്‍ സഹായകമാകുമെന്നും ഏജിംഗ് സെല്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അയ്യായിരം പേരുടെ രക്തസാമ്പിളുകളാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ഇവ പരിശോധനയ്ക്ക് വിധേയമാക്കിയതിലൂടെ ഓരോ വ്യക്തിയുടെയും ആരോഗ്യനിലയും അവര്‍ക്ക് ഭാവിയില്‍ വരാനിടയുള്ള രോഗങ്ങളും കണക്കാക്കാന്‍ സാധിച്ചതായാണ് ഗവേഷണത്തിന് നേതൃത്വം നല്കിയ ഡോ.പൗള സെബാസ്റ്റിയാനിയും ഡോ.തോമസ് പേള്‍സും പറയുന്നത്.

ആരോഗ്യരംഗത്ത് ഇത് വിപ്ലവകരമായ മാറ്റമാണെന്നും ഗവേഷകര്‍ പറയുന്നു. ഹൃദ്രോഗം പോലെയുള്ള ജീവിതശൈലീ രോഗങ്ങള്‍ നേരത്തെ അറിയാന്‍ നിരവധി പരിശോധനകള്‍ നിലവിലുണ്ട്. എന്നാല്‍, ഇത്തരമൊരു കണ്ടെത്തല്‍ ഇതാദ്യമായാണ്. ഗവേഷണഫലം സ്ഥിരീകരിക്കാന്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി പരിശോധനകള്‍ നടത്തേണ്ടി വരുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.