വാര്‍ത്തയെഴുതാനും റോബോട്ട്; ലോകത്തെ ആദ്യ റോബോട്ട് മാധ്യമപ്രവര്‍ത്തകന്‍ എഴുതിയ വാര്‍ത്ത ചൈനീസ് പത്രം പ്രസിദ്ധീകരിച്ചു

ഒടുവില് പത്രപ്രവര്ത്തന മേഖലയിലും റോബോട്ട് വരവറിയിച്ചു. ചൈനീസ് ദിനപ്പത്രത്തിലാണ് മാധ്യമപ്രവര്ത്തകന്റെ റോളില് റോബോട്ട് എത്തിയത്. മാധ്യമപ്രവര്ത്തകരെ അപേക്ഷിച്ച് വിവരങ്ങള് അതിവേഗത്തില് വിശകലനം ചെയ്യാനും എഴുതാനും സാധിക്കും എന്നതാണ് റോബോട്ട് ജേര്ണലിസ്റ്റിന്റെ പ്രധാന സവിശേഷത. ലോകത്ത് ആദ്യമായാണ് റോബോട്ട് ജേര്ണലിസ്റ്റ് തയാറാക്കിയ വാര്ത്ത പത്രം പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വാര്ത്ത പ്രസിദ്ധീകരിച്ചത്.
 | 

വാര്‍ത്തയെഴുതാനും റോബോട്ട്; ലോകത്തെ ആദ്യ റോബോട്ട് മാധ്യമപ്രവര്‍ത്തകന്‍ എഴുതിയ വാര്‍ത്ത ചൈനീസ് പത്രം പ്രസിദ്ധീകരിച്ചു

ബീജിങ്: ഒടുവില്‍ പത്രപ്രവര്‍ത്തന മേഖലയിലും റോബോട്ട് വരവറിയിച്ചു. ചൈനീസ് ദിനപ്പത്രത്തിലാണ് മാധ്യമപ്രവര്‍ത്തകന്റെ റോളില്‍ റോബോട്ട് എത്തിയത്. മാധ്യമപ്രവര്‍ത്തകരെ അപേക്ഷിച്ച് വിവരങ്ങള്‍ അതിവേഗത്തില്‍ വിശകലനം ചെയ്യാനും എഴുതാനും സാധിക്കും എന്നതാണ് റോബോട്ട് ജേര്‍ണലിസ്റ്റിന്റെ പ്രധാന സവിശേഷത. ലോകത്ത് ആദ്യമായാണ് റോബോട്ട് ജേര്‍ണലിസ്റ്റ് തയാറാക്കിയ വാര്‍ത്ത പത്രം പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

ഷിയോ നാന്‍ എന്ന പേരിലാണ് റോബോട്ട് ജേര്‍ണലിസ്റ്റ് അറിയപ്പെടുന്നത്. നിമിഷങ്ങള്‍ കൊണ്ടാണ് 300 വാക്കുകളുള്ള ലേഖനം ഇദ്ദേഹം തയ്യാറാക്കിയത്. ചൈനയിലെ ഗാംഗ്ഷൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സതേണ്‍ മെട്രോ ഡെയ്ലിയിലാണ് സ്പ്രിങ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ടുള്ള തിരക്കിനെ കുറിച്ച് റോബോട്ട് വാര്‍ത്ത തയ്യാറാക്കിയത്. ചെറിയ കുറിപ്പുകളും വലിയ ലേഖനങ്ങളും എഴുതാന്‍ ഷിയോയ്ക്ക് ഒരുപോലെ സാധിക്കുമെന്ന് പീക്കിംഗ് സര്‍വകലാശാലയിലെ പ്രൊഫസര്‍ വാന്‍ ഷോസൂന്‍ അഭിപ്രായപ്പെടുന്നു.

റോബോട്ടുകള്‍ക്ക് മുഖാമുഖം നിന്നു കൊണ്ട് അഭിമുഖങ്ങള്‍ നടത്താന്‍ കഴിയില്ല. അഭിമുഖം നടത്തുമ്പോള്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ചോദ്യങ്ങള്‍ മാത്രമാവും ചോദിക്കുക. സംഭാഷണങ്ങളുടെ ഇടയില്‍ വാര്‍ത്താ പ്രധാന്യമുള്ള ചോദ്യങ്ങള്‍ ഉണ്ടാക്കി ചോദിക്കാനുള്ള കഴിവില്ല എന്നാതാണ് പ്രധാന പോരായ്മ. പത്രങ്ങളിലോ മറ്റ് മീഡിയകളിലോ എഡിറ്റര്‍മാരെയും റിപ്പോര്‍ട്ടര്‍മാരെയും സഹായിക്കാന്‍ റോബോട്ടുകള്‍ക്ക് സാധിക്കുമെന്നും പ്രൊഫസറായ വാന്‍ ഷോസൂന്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് പകരം റോബോട്ടുകളെ വയ്ക്കാന്‍ പൂര്‍ണ്ണമായും കഴിയില്ല എന്നും ഭാവിയില്‍ അത് സാധ്യമാവും എന്നുമാണ് കണക്കുകൂട്ടല്‍. ഇതിനായുള്ള റോബോട്ടുകളെ സൃഷ്ടിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നടന്നു വരികയാണ്.