ബ്രിട്ടന് വൈദ്യുതി നല്‍കാന്‍ റോള്‍സ് റോയ്‌സിന്റെ ആണവോര്‍ജ റിയാക്ടറുകള്‍

ബ്രിട്ടന്റെ ഊര്ജ മേഖലയില് റോള്സ് റോയ്സിന്റെ കാലം വരുന്നു. ഊര്ജോദ്പാദനത്തില് റോള്സ് റോയ്സിന്റെ ചെറു ആണവോര്ജ റിയാക്ടറുകള് സഹായം നല്കുമെന്നാണ് റിപ്പോര്ട്ടുകള്. ബ്രിട്ടന്റെ റോയല് നേവിയുടെ മുങ്ങിക്കപ്പലുകള്ക്ക് ഊര്ജം നല്കാനായി പവര് പ്ലാന്റുകള് സ്ഥാപിച്ചത് റോള്സ് റോയ്സാണ്. ജെറ്റ് എന്ജിനുകള് നിര്മിക്കുന്ന കമ്പനി പുതിയതായി ചെറു അണുറിയാക്ടറുകള് നിര്മിച്ചുനല്കാനുള്ള പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. യു.കെയുടെ ഏറ്റവും വലിയ ആണവോര്ജ പദ്ധതിയായ സോമര്സെറ്റിലെ ഹിങ്ക്ലി പ്രോജക്ട് 2017ല് കമ്മിഷന് ചെയ്യാനിരുന്നതാണ്. 3200 മെഗാവാട്ടിന്റെ 18 ബില്യന് ചെലവുള്ള ഈ പദ്ധതി പല കാരണങ്ങള് കൊണ്ട് നീണ്ടുപോവുമെന്നാണ് റിപ്പോര്ട്ടുകള്.
 | 

ബ്രിട്ടന് വൈദ്യുതി നല്‍കാന്‍ റോള്‍സ് റോയ്‌സിന്റെ ആണവോര്‍ജ റിയാക്ടറുകള്‍

ലണ്ടന്‍: ബ്രിട്ടന്റെ ഊര്‍ജ മേഖലയില്‍ റോള്‍സ് റോയ്‌സിന്റെ കാലം വരുന്നു. ഊര്‍ജോദ്പാദനത്തില്‍ റോള്‍സ് റോയ്‌സിന്റെ ചെറു ആണവോര്‍ജ റിയാക്ടറുകള്‍ സഹായം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടന്റെ റോയല്‍ നേവിയുടെ മുങ്ങിക്കപ്പലുകള്‍ക്ക് ഊര്‍ജം നല്‍കാനായി പവര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചത് റോള്‍സ് റോയ്‌സാണ്. ജെറ്റ് എന്‍ജിനുകള്‍ നിര്‍മിക്കുന്ന കമ്പനി പുതിയതായി ചെറു അണുറിയാക്ടറുകള്‍ നിര്‍മിച്ചുനല്‍കാനുള്ള പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. യു.കെയുടെ ഏറ്റവും വലിയ ആണവോര്‍ജ പദ്ധതിയായ സോമര്‍സെറ്റിലെ ഹിങ്ക്‌ലി പ്രോജക്ട് 2017ല്‍ കമ്മിഷന്‍ ചെയ്യാനിരുന്നതാണ്. 3200 മെഗാവാട്ടിന്റെ 18 ബില്യന്‍ ചെലവുള്ള ഈ പദ്ധതി പല കാരണങ്ങള്‍ കൊണ്ട് നീണ്ടുപോവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിര്‍മാതാക്കളായ ഇ.ഡി.എഫ് എന്ന ഫ്രഞ്ച് കമ്പനി ഇതിന്റെ ചെലവ് കൂടുതലായി കണ്ട് നിര്‍ത്തിവച്ചേക്കുമെന്നും സംശയങ്ങളുണ്ട്. തല്‍ക്കാലം റോള്‍സ് റോയ്‌സ് മുന്നോട്ടുവയ്ക്കുന്ന ചെറു റിയാക്ടറുകളിലൂടെ ബ്രിട്ടന്റെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാമെന്നാണ് കരുതുന്നത്. അതേസമയം വലിയ അണുവോര്‍ജ റിയാക്ടറുകള്‍ ആവശ്യമാണുതാനും. തങ്ങള്‍ക്ക് ചെറു റിയാക്ടറുകള്‍ വേഗത്തിലും കുറഞ്ഞ ചിലവിലും നിര്‍മിക്കാന്‍ കഴിയുമെന്നാണ് റോള്‍സിന്റെ വാദം.

സാധാരണ റിയാക്ടറുകള്‍ കുറഞ്ഞ ചെലവില്‍ തീര്‍ക്കാനാവില്ല. അതേസമയം സ്‌മോള്‍ മോഡുലാര്‍ റിയാക്ടേഴ്‌സ് (എസ്.എം.ആര്‍) എന്നറിയപ്പെടുന്ന ചെറു റിയാക്ടറുകള്‍ ഫാക്ടറികളില്‍ നിര്‍മിച്ച് സ്ഥാപിക്കുന്നിടത്ത് കൊണ്ടുവന്ന് ഘടിപ്പിക്കാവുന്നതാണെന്നും റോള്‍സ് ഡയറക്ടര്‍ പോള്‍ സ്‌റ്റെയ്ന്‍ പറയുന്നു. 220 മെഗാവാട്ട് വൈദ്യുതി ഉത്പാദന ശേഷിയുള്ള ഈ റിയാക്ടറുകള്‍ക്ക് 440 മെഗാവാട്ട് വരെ ശേഷികൂട്ടാമെന്നും ഇവയ്ക്ക് സാധാരണ റിയാക്ടറുകളേക്കാള്‍ പത്തിലൊരംശം സ്ഥലം മാത്രമേ ആവശ്യമുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ സഹായം ഉണ്ടായാല്‍ 10 വര്‍ഷത്തിനകം 1.25 ബില്യന്‍ പൗണ്ട് ചെലവില്‍ ആദ്യ ഊര്‍ജ റിയാക്ടര്‍ സ്ഥാപിക്കാമെന്നും അദ്ദേഹം പറഞ്ഞു.