റൺവേയിൽ മത്സരയോട്ടം; വിമാനങ്ങൾ കൂട്ടിമുട്ടി ചിറകൊടിഞ്ഞു

അയർലൻഡിൽ ടേക്ക് ഓഫിന് തയ്യാറെടുത്ത വിമാനങ്ങൾ റൺവേയിൽ മത്സരിച്ച് ഓടിയത് യാത്രക്കാരെ ഭീതിയിലാഴ്ത്തി. അയർലൻഡിലെ ഡബ്ലിനിൽ കഴിഞ്ഞ ദിവസമാണ് സംഭവം. മത്സരയോട്ടത്തിനിടെയിൽ വിമാനങ്ങൾ തമ്മിൽ ഉരസുകയും ചിറകൊടിയുകയും ചെയ്തു. റ്യാൻഎയർ സർവീസിന്റെ വിമാനങ്ങളാണ് പറന്നുയരുന്നതിന് മുൻപ് കൂട്ടിമുട്ടിയത്. ഡബ്ലിനിൽ നിന്നും ഈഡൻബർഗിലേയ്ക്കും ബ്രസൽസിലേയ്ക്കും പോവുകയായിരുന്ന ബോയിംഗ് 737 വിമാനങ്ങൾ തമ്മിലാണ് ഉരസിയത്.
 | 
റൺവേയിൽ മത്സരയോട്ടം; വിമാനങ്ങൾ കൂട്ടിമുട്ടി ചിറകൊടിഞ്ഞു

ഡബ്ലിൻ: അയർലൻഡിൽ ടേക്ക് ഓഫിന് തയ്യാറെടുത്ത വിമാനങ്ങൾ റൺവേയിൽ മത്സരിച്ച് ഓടിയത് യാത്രക്കാരെ ഭീതിയിലാഴ്ത്തി. അയർലൻഡിലെ ഡബ്ലിനിൽ കഴിഞ്ഞ ദിവസമാണ് സംഭവം. മത്സരയോട്ടത്തിനിടെയിൽ വിമാനങ്ങൾ തമ്മിൽ ഉരസുകയും ചിറകൊടിയുകയും ചെയ്തു. റ്യാൻഎയർ സർവീസിന്റെ വിമാനങ്ങളാണ് പറന്നുയരുന്നതിന് മുൻപ് കൂട്ടിമുട്ടിയത്. ഡബ്ലിനിൽ നിന്നും ഈഡൻബർഗിലേയ്ക്കും ബ്രസൽസിലേയ്ക്കും പോവുകയായിരുന്ന ബോയിംഗ് 737 വിമാനങ്ങൾ തമ്മിലാണ് ഉരസിയത്.

ഒരു വിമാനത്തിന്റെ ചിറകിന്റെ അറ്റം അടർന്നു പോവുകയും അത് രണ്ടാമത്തെ വിമാനത്തിന്റെ പിന്നിലെ ചിറകിൽ കുത്തിക്കയറിയ നിലയിലായിരുന്നു. സംഭവത്തിൽ ആർക്കും പരുക്കുകളില്ലെന്നും തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായതെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നും വിമാനങ്ങളുടെ കൂട്ടിയിടി അനുഭവപ്പെട്ടെന്നും യാത്രക്കാരും പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് ഐറിഷ് എയർ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു.