പാരിസ് ആക്രമണ സൂത്രധാരന്‍ സലാഹ് അബ്ദെസലാമിനെ ബല്‍ജിയത്തില്‍ വെടിവച്ചുപിടിച്ചു

ബ്രസ്സല്സ്: പാരിസ് ഭീകരാക്രമണത്തിന്റെ സൂത്രധാരന് സലാഹ് അബ്ദെസലാമിനെ പൊലിസ് വെടിവച്ചു പിടിച്ചു. ബെല്ജിയം തലസ്ഥാനമായ ബ്രസ്സല്സിലുള്ള മൊളെന്ബീക്ക് ജില്ലയില് പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയായ ഇയാള് പിടിയിലായത്. 130 പേരുടെ മരണത്തിനിടയാക്കിയ പാരിസ് തീവ്രവാദി ആക്രമണക്കേസില് ജീവിച്ചിരിക്കുന്ന ഏക അക്രമിയുമാണ് ഇയാള്.തീവ്രവാദികള്ക്കുവേണ്ടി പോലീസ് നടത്തിയ തിരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലില് സലാമിന്റെ കാലിന് വെടിയേറ്റതായും ഫ്രഞ്ച് പോലീസ് വൃത്തങ്ങള് പറഞ്ഞു. പരിക്ക് ഗുരുതരമാണോയെന്ന് വ്യക്തമല്ല. നവംബര് 13ന് നടന്ന ഭീകരാക്രമണത്തില് മുഖ്യസൂത്രധാരനായ അബ്ദെല് ഹമീദ് അബൗദിനൊപ്പം 26കാരനായ
 | 

പാരിസ് ആക്രമണ സൂത്രധാരന്‍ സലാഹ് അബ്ദെസലാമിനെ ബല്‍ജിയത്തില്‍ വെടിവച്ചുപിടിച്ചു

ബ്രസ്സല്‍സ്: പാരിസ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സലാഹ് അബ്ദെസലാമിനെ പൊലിസ് വെടിവച്ചു പിടിച്ചു. ബെല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സിലുള്ള മൊളെന്‍ബീക്ക് ജില്ലയില്‍ പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയായ ഇയാള്‍ പിടിയിലായത്. 130 പേരുടെ മരണത്തിനിടയാക്കിയ പാരിസ് തീവ്രവാദി ആക്രമണക്കേസില്‍ ജീവിച്ചിരിക്കുന്ന ഏക അക്രമിയുമാണ് ഇയാള്‍.തീവ്രവാദികള്‍ക്കുവേണ്ടി പോലീസ് നടത്തിയ തിരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ സലാമിന്റെ കാലിന് വെടിയേറ്റതായും ഫ്രഞ്ച് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. പരിക്ക് ഗുരുതരമാണോയെന്ന് വ്യക്തമല്ല.

നവംബര്‍ 13ന് നടന്ന ഭീകരാക്രമണത്തില്‍ മുഖ്യസൂത്രധാരനായ അബ്ദെല്‍ ഹമീദ് അബൗദിനൊപ്പം 26കാരനായ സലാമും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ബെല്‍ജിയം സ്വദേശിയായ അബൗദ്, ആക്രമണത്തിനുശേഷം ഫ്രഞ്ച് പോലീസ് പാരിസില്‍ നടത്തിയ തിരിച്ചിലിനിടെ കൊല്ലപ്പെട്ടു. പോലീസിനെ വെട്ടിച്ച് പാരിസ് വിട്ട സലാമിനുവേണ്ടി നാലുമാസത്തോളമായി തിരച്ചില്‍ നടക്കുകയായിരുന്നു.

ഈയാഴ്ചയാദ്യം ബ്രസ്സല്‍സില്‍ മറ്റൊരുഭാഗത്ത് നടത്തിയ തിരച്ചിലില്‍ ഒരു കെട്ടിടത്തില്‍നിന്ന് ഇയാളുടെ വിരലടയാളം കണ്ടെത്തുകയുണ്ടായി. വെള്ളിയാഴ്ച ഫ്രഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ വിവരം പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകമായിരുന്നു അറസ്റ്റ്.

ഇതിനുപിന്നാലെ ബ്രസ്സല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വേ ഒലോന്ത് ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മൈക്കിളുമായി അടിയന്തര കൂടിക്കാഴ്ച നടത്തി.

ഫ്രഞ്ച് പൗരനായ സലാം മൊറോക്കന്‍ വംശജനാണ്. ഭീകരാക്രമണത്തിനിടെ ചാവേറായിരുന്ന ഇയാളുടെ സഹോദരന്‍ ഇബ്രാഹിം സ്വയംപൊട്ടിത്തെറിച്ച് മരിച്ചിരുന്നു. എന്നാല്‍ താന്‍ ധരിച്ചിരുന്ന പൊട്ടിത്തെറിക്കുന്ന ചാവേര്‍ കവചം ഭീരുവായിരുന്ന ഇയാള്‍ ഊരിമാറ്റിയിരുന്നതായി പോലീസ് പറഞ്ഞു.അതേസമയം പാരിസ് ആക്രമണക്കേസിലെ മറ്റൊരു അക്രമിയായ മുഹമ്മദ് അബ്രിനിയെ ഇനിയും കണ്ടെത്താനുണ്ട്. ഇയാള്‍ മരിച്ചിരിക്കാമെന്നാണ് നിഗമനം.