‘സമോസ കോക്കസ്’; പുതിയ അമേരിക്കന്‍ കോണ്‍ഗ്രസില്‍ കൂടുതല്‍ ഇന്ത്യന്‍ വംശജര്‍ എത്തിയേക്കുമെന്ന് സൂചന

നവംബര് 3ന് നടക്കാനിരിക്കുന്ന അമേരിക്കന് തെരഞ്ഞെടുപ്പില് കൂടുതല് ഇന്ത്യന് വംശജര് തെരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന് റിപ്പോര്ട്ട്.
 | 
‘സമോസ കോക്കസ്’; പുതിയ അമേരിക്കന്‍ കോണ്‍ഗ്രസില്‍ കൂടുതല്‍ ഇന്ത്യന്‍ വംശജര്‍ എത്തിയേക്കുമെന്ന് സൂചന

വാഷിംഗ്ടണ്‍: നവംബര്‍ 3ന് നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ഇന്ത്യന്‍ വംശജര്‍ തെരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍-അമേരിക്കന്‍ വംശജരുടെ വര്‍ദ്ധിച്ച പ്രാതിനിധ്യത്തെ സമോസ കോക്കസ് എന്ന പേരിലാണ് നിലവില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗമായ രാജ കൃഷ്ണമൂര്‍ത്തി വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ വംശജയായ കമല ഹാരിസ് ആണ് ഡെമോക്രാറ്റുകളുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. ഇന്ത്യന്‍ പ്രാതിനിധ്യം ഇവിടെ അവസാനിക്കുന്നില്ല.

5 ഇന്ത്യന്‍ വംശജരാണ് ഈ സമോസ കോക്കസില്‍ ഉള്ളത്. ഡോ.ആമി ബേര, റോ ഖന്ന, രാജ കൃഷ്ണമൂര്‍ത്തി, പ്രമീള ജയപാല്‍ എന്നിവരാണ് മറ്റുള്ളവര്‍. ഇവര്‍ നാലുപേരും നിലവില്‍ സഭാംഗങ്ങളാണ്. തെരഞ്ഞെടുപ്പില്‍ ഇവര്‍ വീണ്ടും വിജയിക്കും എന്നുതന്നെയാണ് വിലയിരുത്തല്‍. പ്രമീള കോണ്‍ഗ്രസിലെ ഏക ഇന്ത്യന്‍ വംശജയായ സ്ത്രീ പ്രതിനിധിയാണ്. ഇവര്‍ക്കൊപ്പം കോക്കസില്‍ ചേരാന്‍ ചില പുതുമുഖങ്ങളും മത്സരത്തിനുണ്ട്. അരിസോണയില്‍ നിന്ന് മത്സരിക്കുന്ന ഹിരാല്‍ തിപിര്‍നേനി വിജയിച്ചാല്‍ പ്രമീളയ്‌ക്കൊപ്പം ഒരു ഇന്ത്യന്‍ വംശജ കൂടി കോണ്‍ഗ്രസില്‍ എത്തും.

ടെക്‌സാസില്‍ നിന്ന് മത്സരിക്കുന്ന പ്രെസ്റ്റണ്‍ കുല്‍ക്കര്‍ണി, മെയിനില്‍ നിന്ന് മത്സരിക്കുന്ന സാറ ഗിഡിയന്‍ തുടങ്ങിയവരും സമോസ കോക്കസിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ളവരാണ്. എന്നാല്‍ ഇവര്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ നിന്ന് കടുത്ത മത്സരമാണ് നേരിടുന്നത്.